Investigation | കണ്ണൂര്‍ അര്‍ബന്‍ നിധി തട്ടിപ്പ് കേസ്: 'മുഖ്യപ്രതി ആന്റണി വിദേശത്തേക്ക് കടന്നു, ലുകൗട് നോടീസ് പുറത്തിറക്കും'; ഇന്റര്‍ പോളിന്റെ സഹായം തേടുമെന്ന് അന്വേഷണ സംഘം
Jan 20, 2023, 10:21 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) അര്‍ബന്‍ നിധി നിക്ഷേപ തട്ടിപ്പിലെ മുഖ്യപ്രതി ആന്റണി വിദേശത്തേക്ക് കടന്നതായി പ്രത്യേക അന്വേഷണ സംഘത്തിന് വ്യക്തമായ സൂചന ലഭിച്ചതായി വിവരം. ഒളിവില്‍ കഴിയുന്ന ആന്റണിയാണ് ഇടപാടുകാരില്‍നിന്ന് നിക്ഷേപമായി സമാഹരിച്ച തുക വകമാറ്റി ചെലവഴിച്ചതെന്നാണ് പ്രതികള്‍ പൊലീസിന് നല്കിയ മൊഴി.
ആന്റണി വിദഗ്ധമായി ചെന്നൈയില്‍നിന്ന് വിദേശത്തേക്ക് കടന്നുകളഞ്ഞതായാണ് അന്വേഷണത്തില്‍ മനസിലാക്കിയതെന്ന് കേസന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥന് പറഞ്ഞു. ഇയാള്‍ക്കായി ഇയാള്‍ക്കായി ലുകൗട് നോടീസ് പുറത്തിറക്കും. ആവശ്യമെങ്കില്‍ ഇന്റര്‍ പോളിന്റെ സഹായം തേടാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം.
നിലവില്‍ അര്‍ബന്‍നിധി നിക്ഷേപതട്ടിപ്പില്‍ കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനില്‍ ലഭിച്ച പരാതികള്‍ 550 കഴിഞ്ഞിട്ടുണ്ട്. കോടികളുടെ നിക്ഷേപം സ്വീകരിച്ച് ഇടപാടുകാരെ വഞ്ചിച്ച അര്‍ബന്‍ നിധി തട്ടിപ്പ് കേസില്‍ പൊലീസിന്റെ അന്വേഷണം രണ്ടാംഘട്ടത്തിലേക്ക് കടന്നിട്ടുണ്ട്. രണ്ടാംഘട്ട അന്വേഷണത്തില്‍ ഡയറക്ടര്‍മാരുടെ ആസ്തി കണ്ടെത്താനാണ് നീക്കം. ഉടമകളുടെ പേരില്‍ സ്വത്തുക്കള്‍ ഏതെങ്കിലുമുണ്ടോയെന്ന് പൊലീസ് പരിശോധിച്ച് വരികയാണ്.
പ്രതികള്‍ ആഡംബരജീവിതമാണ് നയിച്ചിരുന്നതെന്ന് ഡയറക്ടര്‍മാരായ കെ എം ഗഫൂറിന്റെ തൃശൂര്‍ വരവൂരിലെ വീട്ടിലും ശൗക്കത്തലിയുടെ ചങ്ങരംകുളത്തെ വീട്ടിലും നടത്തിയ തെളിവെടുപ്പില്‍ പൊലീസിന് വ്യക്തമായിരുന്നു. എന്നാല്‍ ഇരുവരുടെയും സ്വത്തുക്കളെല്ലാം ബന്ധുക്കളുടെ പേരിലേക്ക് നേരത്തെ മാറ്റിയിരുന്നു. നിക്ഷേപകര്‍ക്ക് പണം തിരിച്ചുനല്കാനായി അര്‍ബന്‍ നിധിയില്‍ ഈവര്‍ഷം മുതല്‍ സ്വര്‍ണപണയ വായ്പനല്‍കാനും പദ്ധതിയുണ്ടായിരുന്നു. ഇതിനായുള്ള ഏര്‍പാടുകളും കംപനി നടത്തി. സ്വര്‍ണപണയ വായ്പ പദ്ധതികൂടി സ്ഥാപനം ആരംഭിച്ചിരുന്നെങ്കില്‍ കൂടുതല്‍പേര്‍ കൂടി തട്ടിപ്പില്‍ കുടുങ്ങുമായിരുന്നെന്നാണ് പൊലീസ് കണ്ടത്തല്‍.
അന്വേഷകസംഘം വിപുലീകരിച്ച് റൂറല്‍, സിറ്റി പൊലീസ് ജില്ലകളില്‍ രെജിസ്റ്റര്‍ ചെയ്ത കേസുകള്‍ ഒരുമിച്ച് അന്വേഷിക്കാനാണ് തീരുമാനം. അന്വേഷണത്തിനായി കേന്ദ്ര ഏജന്‍സിയായ ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റിന്റെ സഹായവും ഉണ്ടാകും. ആധാര്‍ ലിങ്ക് ചെയ്ത അകൗണ്ടുകള്‍ എത്രയെന്ന് പരിശോധിക്കാനും പ്രതികളുടെ ബാങ്ക് ഇടപാടുകള്‍ കണ്ടെത്താനും പൊലീസിനെ ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് ബ്യൂറോ സഹായിക്കും.
രണ്ടാംഘട്ട അന്വേഷണത്തില്‍ കുടുതല്‍ ഡയറക്ടര്‍മാരുടെ അറസ്റ്റ് ഉണ്ടാകുമെന്ന് പൊലീസ് പറഞ്ഞു. എനി ടൈം മണിയുടെ സാങ്കേതികവിദ്യ ആസൂത്രണം ചെയ്തയാളെയും പൊലീസ് തേടുന്നുണ്ട്. റിമാന്‍ഡില്‍ കഴിയുന്ന മൂന്ന് പ്രതികളെയും വീണ്ടും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാന്‍ പൊലീസ് കണ്ണൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ അപേക്ഷ സമര്‍പിച്ചിട്ടുണ്ട്. പ്രതികളില്‍ സ്ഥാപനത്തെ സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനുണ്ടെന്ന് പൊലീസ് അറിയിച്ചു.
Keywords: News,Kerala,State,Kannur,Fraud,Case,Police,Complaint,Top-Headlines,Trending,Latest-News,Accused,Investigates, Kannur Urban Nidhi Investment Fraud Case
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

