Cheating | കണ്ണൂര്‍ അര്‍ബന്‍ നിധി നിക്ഷേപ തട്ടിപ്പ്: പരിയാരം പൊലീസ് സ്റ്റേഷനില്‍ 3 കേസുകളെടുത്തു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ നഗരത്തിലെ താവക്കര കേന്ദ്രമായുള്ള അര്‍ബന്‍ നിധി നിക്ഷേപ തട്ടിപ്പില്‍ ഒരു പരാതിയില്‍ കൂടി പരിയാരം പൊലീസ് കേസെടുത്തു. ഇതോടെ പരിയാരത്ത് മാത്രം മൂന്ന് പരാതികളാണ് ലഭിച്ചത്. നിക്ഷേപ തട്ടിപ്പിന് ഇരയായ യുവാവ് പരിയാരം പൊലീസില്‍ പരാതി നല്‍കി. പരിയാരം പൊയില്‍ സ്വദേശി ജിബിന്‍ റോയ് എന്ന യുവാവാണ് പരിയാരം പൊലീസില്‍ പരാതി നല്‍കിയത്.
Aster mims 04/11/2022

Cheating | കണ്ണൂര്‍ അര്‍ബന്‍ നിധി നിക്ഷേപ തട്ടിപ്പ്: പരിയാരം പൊലീസ് സ്റ്റേഷനില്‍ 3 കേസുകളെടുത്തു

അര്‍ബന്‍ ബാങ്ക് നിധിയില്‍ ജോലി വാഗ്ദാനം ചെയ്ത് യുവാവിന്റെ പക്കല്‍ നിന്നും ഏഴു ലക്ഷം രൂപയാണ് തട്ടിയത്. അര്‍ബന്‍ നിധിയുടെ ഡയറക്ടര്‍മാരായ അബ്ദുള്‍ ഗഫൂര്‍, ശൗക്കത്തലി എന്നിവര്‍ക്കെതിരെയാണ് കേസ്. യുവാവിന് ജോലി വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിച്ച് ജോലിയോ പണമോ നല്‍കാതെ വഞ്ചിച്ചെന്നാണ് പരാതി.

നേരത്തെ പിലാത്തറയിലെ പിചാക്കോയില്‍ നിന്ന് മൂന്ന് ലക്ഷം രൂപ തട്ടിയെടുത്തതിനും / കൊട്ടിയൂര്‍ ചുങ്കക്കുന്നിലെ മഞ്ഞുവള്ളിയില്‍ - ഏലിയാമ്മ ആന്റണിയില്‍ നിന്ന് എട്ട് ലക്ഷം രൂപ തട്ടിയെടുത്തതിലും പരിയാരം പൊലീസ് സ്റ്റേഷനില്‍ പരാതിയുണ്ട്. ഡയറക്ടര്‍മാര്‍ക്കെതിരെയും ജീവനക്കാര്‍ക്കെതിരെയുമാണ് പരാതികള്‍. ജോലി സ്ഥിരപ്പെടുത്തുന്നതിനും വലിയ പലിശ വാഗ്ദാനം ചെയ്തുമാണ് നിക്ഷേപം സ്വീകരിച്ചിരുന്നതെന്നും പരാതികളില്‍ പറയുന്നു.

Keywords:  Kannur Urban Nidhi investment fraud: 3 cases registered at Pariyaram police station, Kannur, News, Cheating, Investment, Complaint, Police, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia