Kannur VC | അസോസിയേറ്റ് പ്രൊഫസർ നിയമനത്തിൽ ഹൈകോടതി വിധിക്കെതിരെ അപീൽ നൽകില്ലെന്ന് കണ്ണൂർ സർവകലാശാല വിസി

 



കണ്ണൂർ: (www.kvartha.com) മലയാളം അസോസിയേറ്റഡ് പ്രൊഫസർ നിയമനത്തിൽ ആവശ്യമായ യോഗ്യതകളുണ്ടെങ്കിൽ പ്രിയാ വർഗീസിനെ പരിഗണിക്കുമെന്നും ഹൈകോടതി വിധിക്കതിരെ അപീൽ പോകില്ലെന്നും കോടതി വിധി നടപ്പിലാക്കുമെന്നും കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. അസോസിയേറ്റ് പ്രൊഫസർ നിയമനത്തിൽ നിലവിലുള്ള റാങ്ക് ലിസ്റ്റ് പുന:പരിശോധ നടത്തി. റാങ്ക് പട്ടികയിലെ ആദ്യ മൂന്നുപേരെ പരിഗണിക്കും.
        
Kannur VC | അസോസിയേറ്റ് പ്രൊഫസർ നിയമനത്തിൽ ഹൈകോടതി വിധിക്കെതിരെ അപീൽ നൽകില്ലെന്ന് കണ്ണൂർ സർവകലാശാല വിസി
 
ഹൈകോടതിയിൽ ഡിവിഷൻ ബെഞ്ചിൽ അപീൽ നൽകുന്നത് സർവകലാശാലയ്ക്ക് സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതിനാലാണ് നിയമ നടപടികളുമായി മുമ്പോട്ട് പോകാത്തത്. ഹൈകോടതി വിധി ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുന്നതാണ്. കണ്ണൂർ സർവകലാശാലയിലെ മാത്രമല്ല, മറ്റിടങ്ങളിലെ അധ്യാപകരുടെ പ്രമോഷനെയും ബാധിക്കും. പ്രിൻസിപൽ, അസോ. പ്രൊഫസർ സ്ഥാനറ്റക്കയറ്റത്തിന് അനധ്യാപക പരിചയം സർവീസ് കാലപരിധിയായി കണക്കാക്കാൻ കഴിയില്ലെന്ന വിധി പലർക്കും തിരിച്ചടിയാകും.

അസോസിയേറ്റ് പ്രൊഫസർ നിയമനത്തിൽ നിയമോപദേശം അഡ്വകേറ്റ് ജനറലിനോട് തേടിയിരുന്നു. ഇതേ കുറിച്ചു തീരുമാനമെടുക്കുന്നതിനായി യുജിസിക്ക് കത്തെഴുതിയിട്ടുണ്ട്. പ്രിയാ വർഗീസിനെ വീണ്ടും റാങ്ക് ലിസ്റ്റിൽ, കോടതി മാനദണ്ഡപ്രകാരം എട്ടുവർഷത്തെ അധ്യാപക പരിചയമുണ്ടെങ്കിൽ രേഖകൾ സമർപിക്കുകയാണെങ്കിൽ കോടതി പുനപരിശോധന നടത്തണമെന്ന അടിസ്ഥാനത്തിൽ അവരുടെ യോഗ്യത വീണ്ടും പരിശോധിക്കും. ഇനി അസോസിയേറ്റ് പ്രൊഫസർ നിയമനത്തിൽ ഇന്റർവ്യൂ നടത്തില്ലെന്നും റാങ്ക് ലിസ്റ്റ് പട്ടിക പ്രകാരം മുൻപോട്ടു പോകുമെന്നും കണ്ണൂർ സർവകലാശാല വൈസ് ചാൻസിലർ വ്യക്തമാക്കി.

Keywords:  Kannur University VC will not appeal against High Court verdict on appointment of associate professor, Kerala,Kannur,News,Top-Headlines,Latest-News,Kannur-University,High Court,Verdict.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia