KSU | കണ്ണൂര്‍ സര്‍വകലാശാല യൂനിയന്‍ തിരഞ്ഞെടുപ്പ്; കെ എസ് യു സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചു
Jun 16, 2023, 23:33 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) ജൂണ്‍ 20 ന് നടക്കുന്ന കണ്ണൂര്‍ സര്‍വകലാശാല യൂനിയന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കെ എസ് യു സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചു.
ചെയര്പേഴ്സന് സ്ഥാനത്തേക്ക് കെ എസ് യു പ്രതിനിധിയായി ആലക്കോട് മേരി മാതാ കോളജിലെ അഞ്ചാം സെമസ്റ്റര്‍ ബി കോം വിദ്യാര്‍ഥിയായ ജെഫിന് ഫ്രാന്‍സിസ്, വൈസ് ചെയര്പേഴ്സന് സ്ഥാനാര്‍ഥിയായി അങ്ങാടിക്കടവ് ഡോണ്‍ ബോസ്കോ കോളജ് അഞ്ചാം സെമെസ്റ്റര്‍ ബി കോം വിദ്യാര്‍ഥി ജോയല്‍ ജോര്‍ജ്, ലേഡി വൈസ് ചെയര്പേഴ്സന് സ്ഥാനാര്‍ഥിയായി ഇരിട്ടി മഹാത്മാ ഗാന്ധി കോളജ് വിദ്യാര്‍ഥിനി അലീഷ പി മാത്യു, സെക്രടറി സ്ഥാനത്തേക്ക് ഡി പോള്‍ ആര്‍ട്സ് & സയന്‍സ് കോളജിലെ ബി കോം വിദ്യാര്‍ഥി ചാള്‍സ് ബേബി, ജോയിന്റ് സെക്രടറി സ്ഥാനത്തേക്ക് വെള്ളരിക്കുണ്ട് സെന്റ് ജൂഡ് കോളജിലെ അഞ്ചാം സെമസ്റ്റര്‍ ബി കോം വിദ്യാര്‍ഥിയായ തോമസ് കുര്യന്, കണ്ണൂര്‍ ജില്ലാ എക്സിക്യുടീവ് മെമ്പര്‍ സ്ഥാനത്തേക്ക് ഇരിക്കൂര്‍ സിബ്ഗ കോളജിലെ മൂന്നാം സെമസ്റ്റര്‍ വിദ്യാര്‍ഥിയായ അന്‍സാര്‍ എല്‍ കെ എന്നിവരാണ് പത്രിക സമര്‍പ്പിച്ചത്.
കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് പി മുഹമ്മദ് ശമ്മാസ്, ജില്ലാ പ്രസിഡന്റ് എംസി അതുല്‍ നേതാക്കളായ ആഷിത് അശോകന്, രാഹുല്‍ കല്യാട്, അല്‍താഫ് ആലക്കോട്, തോമസ് അങ്ങാടിക്കടവ് തുടങ്ങിയവര്‍ക്കൊപ്പമാണ് സ്ഥാനാര്‍ഥികള്‍ റിടേണിങ്ങ് ഓഫീസര്‍ ഡോ.നഫീസ ബേബി മുമ്പാകെ പത്രിക സമര്‍പ്പിച്ചത്.
കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് പി മുഹമ്മദ് ശമ്മാസ്, ജില്ലാ പ്രസിഡന്റ് എംസി അതുല്‍ നേതാക്കളായ ആഷിത് അശോകന്, രാഹുല്‍ കല്യാട്, അല്‍താഫ് ആലക്കോട്, തോമസ് അങ്ങാടിക്കടവ് തുടങ്ങിയവര്‍ക്കൊപ്പമാണ് സ്ഥാനാര്‍ഥികള്‍ റിടേണിങ്ങ് ഓഫീസര്‍ ഡോ.നഫീസ ബേബി മുമ്പാകെ പത്രിക സമര്‍പ്പിച്ചത്.
Keywords: Kannur University Union Election; KSU candidates submitted papers, Kannur, News, Politics, Education, Kannur University Union Election, submitted Papers, KSU Candidates, Leaders, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

