University Election | കണ്ണൂര്‍ സര്‍വകലാശാല യൂനിയന്‍ തിരഞ്ഞെടുപ്പ്; മാടായിയിലും കൃഷ്ണമേനോനിലും അട്ടിമറി വിജയവുമായി കെ എസ് യു- എം എസ് എഫ് മുന്നണി
Sep 29, 2023, 23:01 IST
കണ്ണൂര്‍: (KVARTHA) കണ്ണൂര്‍ സര്‍വകലാശാല യൂനിയന്‍ തിരഞ്ഞെടുപ്പില്‍ എസ് എഫ് ഐയുടെ ഏകപക്ഷീയമായ വിജയത്തിന് മങ്ങലേല്‍പ്പിച്ചു കൊണ്ട് കെ എസ് യു, എം എസ് എഫ് മുന്നണി പല കോളജുകളിലും കഴിഞ്ഞതവണത്തേക്കാള്‍ കൂടുതല്‍ മുന്നേറ്റം കാഴ്ചവെച്ചു.
എസ് എഫ് ഐ വര്‍ഷങ്ങളായി ആധിപത്യം പുലര്‍ത്തിയിരുന്ന പഴയങ്ങാടി മാടായി കോളജില്‍ കെ എസ് യു- എം എസ് എഫ് സഖ്യം അട്ടിമറി വിജയം നേടി. മുഴുവന്‍ മേജര്‍ സീറ്റിലും വന്‍ ഭൂരിപക്ഷത്തോടെയാണ് കെ എസ് യു മുന്നണി വിജയം നേടിയത്. സിപിഎം പാര്‍ടി ഗ്രാമമായ മാടായിയിലെ കോളജ് എസ് എഫ് ഐ ആധിപത്യം പുലര്‍ത്തിയ കലാലയങ്ങളിലൊന്നാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ണൂര്‍ കൃഷ്ണമേനോന്‍ വനിതാ കോളജില്‍ കെ എസ് യു ചെയര്‍പേഴ്സന്‍ ഉജ്ജ്വലവിജയം നേടി.
യൂത് കോണ്‍ഗ്രസ് കുറ്റിയാട്ടൂര്‍ മണ്ഡലം ജെനറല്‍ സെക്രടറിയായ തീര്‍ഥ നാരായണനാണ് ഇവിടെ നിന്നും ജയിച്ചത്. എസ് എഫ് ഐ സര്‍വാധിപത്യം പുലര്‍ത്തുന്ന വനിതാ കോളജിലാണ് നീല പതാകയേന്തി തീര്‍ഥ മിന്നും വിജയം നേടിയത്.
പൈസക്കരി ദേവമാത കോളജ് ഉള്‍പെടെയുള്ള കോളജുകള്‍ തിരിച്ചു പിടിക്കുകയും നിലവില്‍ യൂനിയന്‍ ഭരിക്കുന്ന കൂത്തുപറമ്പ് നിര്‍മലഗിരി കോളജും ഇരിട്ടി എംജി കോളജും, ഇരിക്കൂര്‍ സിബ്ഗ കോളജും, എടത്തൊട്ടി ഡി-പോള്‍ കോളജും നവജ്യോതി കോളജ് ചെറുപുഴ, ആലക്കോട് മേരിമാതാ കോളജ്, മുട്ടന്നൂര്‍ കോണ്‍കോഡ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ്, എംഎം നോളജ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ്, പേരാവൂര്‍ മലബാര്‍ ബി.എഡ് കോളജ്, വിമല്‍ ജ്യോതി ഇന്‍സ്റ്റിറ്റിയൂട് ഓഫ് മാനേജ്മെന്റ് എന്നിവിടങ്ങളില്‍ ഭരണം നിലനിര്‍ത്തുകയും ചെയ്തുവെന്ന് കെ എസ് യു ജില്ലാ പ്രസിഡന്റ് എംസി അതുല്‍ അവകാശപ്പെട്ടു.

Keywords: Kannur University Union Election, KSU-MSF, Winners, Politics, Kerala News, SFI, College Politics, Kannur University Union Election; KSU-MSF front with landslide victory in Matai and Krishna Menon.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.