Cultural Event | കണ്ണൂർ സർവകലാശാലയിൽ സാഹിത്യ വിരുന്ന്; 'കുൽഫ്' ഡിസംബർ 11 ന് ആരംഭിക്കും 

 
Kannur University Literature Festival KULF
Watermark

Photo: Arranged

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● കുൽഫിൻ്റെ രണ്ടാമത് എഡിഷൻ കണ്ണൂർ യൂണിവേഴ്സിറ്റി താവക്കര ക്യാമ്പസിൽ 11, 12, 13 തീയതികളിൽ വിപുലമായി സംഘടിപ്പിക്കും. 
● ഓരോ ദിവസവും വ്യത്യസ്ത കലാപരിപാടികളും കുൽഫിൻ്റെപ്രത്യേകതയാണ്.
● വൈവിധ്യങ്ങളെ ഉണർത്തുന്ന കുൽഫ് കണ്ണൂർ യൂണിവേഴ്സിറ്റിയുടെ ചരിത്രത്തിൽ മറ്റൊരു അധ്യായം തീർക്കാൻ പോവുകയാണെന്ന് സംഘാടകർ അറിയിച്ചു.

കണ്ണൂർ: (KVARTHA) കണ്ണൂർ സർവകലാശാല ലിറ്ററേച്ചർ ഫെസ്റ്റിവൽ (KULF) രണ്ടാം എഡിഷൻ ഡിസംബർ 11ന് തുടങ്ങുമെന്ന് സംഘാടകർ കണ്ണൂർ പ്രസ് ക്ലബിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇന്ത്യയിലെ സർവകലാശാലകളിൽ ആദ്യമായി ലിറ്ററേച്ചർ ഫെസ്റ്റിവൽ എന്ന ആശയം മുന്നോട്ട് വയ്ക്കുകയും വിദ്യാർത്ഥി യൂണിയൻറെ നേതൃത്വത്തിൽ സംഘടിപ്പിച്ച് ദേശീയ ശ്രദ്ധ നേടുകയും ചെയ്ത സാഹിത്യ മാമാങ്കമാണിത്.

Aster mims 04/11/2022

കുൽഫിൻ്റെ രണ്ടാമത് എഡിഷൻ കണ്ണൂർ യൂണിവേഴ്സിറ്റി താവക്കര ക്യാമ്പസിൽ 11, 12, 13 തീയതികളിൽ വിപുലമായി സംഘടിപ്പിക്കും. 80 ഓളം സെഷനുകളിലായി 200 ഓളം അതിഥികളും, കലാ-സാഹിത്യ- സർഗാത്മക പരിപാടികളും ഉൾപ്പെടെ കണ്ണൂർ യൂണിവേഴ്സിറ്റിയിലെ മുഴുവൻ വിദ്യാർഥികളെയും കോർത്തിണക്കി കൊണ്ടാണ് മൂന്ന് ദിനരാത്രങ്ങൾ കുൽഫ് സംഘടിപ്പിക്കാൻ ഒരുങ്ങുന്നത്. 

പതിനൊന്നാം തീയതി ക്രോസ് വേർഡ് അവാർഡ് ജേതാവും എഴുത്തുകാരനുമായ ചാരുനിവേദിത ഉദ്ഘാടനം ചെയ്യുന്ന കണ്ണൂർ യൂണിവേഴ്സിറ്റി ലിറ്ററേച്ചർ ഫെസ്റ്റിവലിൽ പ്രസിദ്ധ ചലച്ചിത്ര താരം നിഖില വിമൽ, എഴുത്തുകാരൻ പ്രബീർ പുർകായസ്ഥ എന്നിവർ പങ്കെടുക്കുന്നു. വിവിധ സെഷനുകളിൽ യൂസഫ് തരിഗാമി, ബെന്യാമിൻ, ജി. ഇന്ദു ഗോപൻ, എസ് ഹരീഷ്, നിമ്ന വിജയ്, ടി ഡി രാമകൃഷ്ണൻ, ഇ സന്തോഷ് കുമാർ, സുനിൽ പി ഇളയിടം, എം വി നാരായണൻ, പി എൻ ഗോപികൃഷ്ണൻ, വി ഷിനിലാൽ, സോണിയ ചെറിയാൻ, വിനോയ് തോമസ്, എൻ ശശിധരൻ, സി വി ബാലകൃഷ്ണൻ, ടി പത്മനാഭൻ, വെങ്കിടേഷ് രാമകൃഷ്ണൻ തുടങ്ങി നിരവധി പ്രമുഖർ പങ്കെടുക്കുന്നു. 

ഓരോ ദിവസവും വ്യത്യസ്ത കലാപരിപാടികളും കുൽഫിൻ്റെപ്രത്യേകതയാണ്. അതിൽ നറുകര ഉൾപ്പെടെ എത്തിച്ചേരുന്ന കുൽഫിൻ്റെസമാപനം ഡിസംബർ പതിമൂന്നാം തീയതി പ്രസിദ്ധ എഴുത്തുകാരി കെ ആർ മീര ഉദ്ഘാടനം ചെയ്യും. വൈവിധ്യങ്ങളെ ഉണർത്തുന്ന കുൽഫ് കണ്ണൂർ യൂണിവേഴ്സിറ്റിയുടെ ചരിത്രത്തിൽ മറ്റൊരു അധ്യായം തീർക്കാൻ പോവുകയാണെന്ന് സംഘാടകർ അറിയിച്ചു.

ഫെസ്റ്റിവൽ ഡയറക്ടർ ഡോ. റഫീഖ് ഇബ്രാഹിം , കൺവീനർ പി എസ് സഞ്ജീവ്, യൂണിയൻ ചെയർപേഴ്സൺ കെ ആര്യ, സിൻഡിക്കറ്റംഗം വൈഷ്ണവ് മഹേന്ദ്രൻ, മുൻ ചെയർപേഴ്സൺ ടി പി അഖില എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

#KULF2024 #KannurUniversity #LiteratureFestival #KULF #KeralaEvents #CulturalFestival

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script