Kannur University | പുതിയ വി സി വന്നിട്ടും ഒരു മാറ്റവുമില്ല; പ്രിയ വര്‍ഗീസിന്റെ നിയമനം നിയമവിരുദ്ധമല്ലെന്ന വാദവുമായി കണ്ണൂര്‍ സര്‍വകലാശാല സുപ്രീം കോടതിയില്‍

 


കണ്ണൂര്‍: (KVARTHA) മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയാ വര്‍ഗീസിന്റെ നിയമനം നിയമവിരുദ്ധമല്ലെന്ന നിലപാട് വ്യക്തമാക്കി സുപ്രീം കോടതിയില്‍ കണ്ണൂര്‍ സര്‍വകലാശാല. കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയില്‍ പ്രിയാ വര്‍ഗീസിന്റെ നിയമനം ശരിവച്ച ഹൈകോടതി വിധിക്ക് എതിരായ ഹര്‍ജികളില്‍ നല്‍കിയ മറുപടി സത്യവാങ് മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
Kannur University | പുതിയ വി സി വന്നിട്ടും ഒരു മാറ്റവുമില്ല; പ്രിയ വര്‍ഗീസിന്റെ നിയമനം നിയമവിരുദ്ധമല്ലെന്ന വാദവുമായി കണ്ണൂര്‍ സര്‍വകലാശാല സുപ്രീം കോടതിയില്‍
യുജിസി മാനദണ്ഡങ്ങള്‍ എല്ലാം അനുസരിച്ചാണ് നിയമനം എന്നും സര്‍വകലാശാല സത്യവാങ് മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തിന് യു ജി സി നിഷ്‌കര്‍ഷിക്കുന്ന മാനദണ്ഡങ്ങള്‍ പാലിച്ചിട്ടുണ്ട്. പ്രിയാ വര്‍ഗീസ് സ്റ്റുഡന്റ് ഡീനായി പ്രവര്‍ത്തിച്ച കാലയളവും യോഗ്യതയ്ക്ക് വിരുദ്ധമല്ലെന്നും സത്യവാങ് മൂലത്തില്‍ പറയുന്നുണ്ട്.

നേരത്തെ ഹര്‍ജികളില്‍ മറുപടി സത്യവാങ് മൂലം ഫയല്‍ ചെയ്യാന്‍ വൈസ് ചാന്‍സലറും രെജിസ്ട്രാറും കൂടുതല്‍ സമയം തേടിയിരുന്നു. ഹര്‍ജി പരിഗണിക്കുന്നത് അനന്തമായി നീട്ടിക്കൊണ്ട് പോകരുതെന്ന് യു ജി സിയും ആവശ്യപ്പെട്ടിരുന്നു. കണ്ണൂര്‍ സര്‍വകലാശാലയില്‍ പുതിയ വി സി നിയമിതനായിട്ടും വിവാദ നിയമനവുമായി മുന്‍പോട്ടു പോവുക തന്നെയാണെന്നാണ് സൂചന.

Keywords: Kannur University in the Supreme Court arguing that the appointment of Priya Varghese is not illegal, Kannur, News, Kannur University, Priya Varghese, Supreme Court, Controversy, Petition, Education, Kerala News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia