Protest | കണ്ണൂര്‍ സര്‍വകലാശാല ഡിഎസ്എസിനെ ഓഫീസ് മുറിയില്‍ തടഞ്ഞുവച്ച് കെഎസ്‌യു പ്രതിഷേധം
Oct 22, 2022, 23:25 IST
കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ സര്‍വകലാശാല കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എസ് എഫ് ഐക്ക് കൂട്ടുനിന്ന് വഴിവിട്ട സഹായങ്ങള്‍ ചെയ്ത് തിരഞ്ഞെടുപ്പുകള്‍ അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് കണ്ണൂര്‍ സര്‍വകലാശാല സ്റ്റുഡന്റസ് സര്‍വീസ് ഡയരക്ടര്‍ (ഡി എസ് എസ്) ഡോ. നഫീസ ബീവിയെ ഓഫീസ് മുറിയില്‍ തടഞ്ഞ് വെച്ച് കെ എസ് യു പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചസംഭവത്തില്‍ ഇരുപതോളം പേര്‍ക്കെതിരെ കണ്ണൂര്‍ ടൗണ്‍ പൊലിസ് കേസെടുത്തു.
കണ്ണൂര്‍ എസ് എന്‍ കോളജിലും,മാടായി കോളജിലും, ശ്രീകണ്ഠാപുരം എസ് ഇ എസ് കോളജിലും കെ എസ് യു സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ എസ് എഫ് ഐയുമായി ചേര്‍ന്ന് തിരഞ്ഞെടുപ്പ് റദ്ദ് ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും കണ്ണൂര്‍ വനിതാ കോളജില്‍ ഉള്‍പ്പടെ എസ് എഫ് ഐ സ്ഥാനാര്‍ഥികളുടെ പത്രികകള്‍ സ്വീകരിക്കുന്നതിന് വഴിവിട്ട ഇടപെടല്‍ നടത്തുകയും ചെയ്‌തെന്ന ആരോപണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഡി എസ് എസിന് എതിരെയുള്ള കെ എസ് യു പ്രതിഷേധം.
ജില്ലാ പ്രസിഡന്റ് പി മുഹമ്മദ് ശമ്മാസിന്റെ നേതൃത്വത്തില്‍ സര്‍വകലാശാല ആസ്ഥാനത്തെ സ്റ്റുഡന്റ്സ് അലുമിനി സെന്ററിലെ ഡി എസ് എസിന്റെ ഓഫീസിലേക്ക് ഇരച്ചുകയറിയ കെ എസ് യു പ്രവര്‍ത്തകര്‍ അരമണിക്കൂറോളം ഡോ. നഫീസയെ തടഞ്ഞുവെച്ചു. ഓഫീസ് മുറിയില്‍ നിലത്ത് ഇരുന്ന് മുദ്രാവാക്യം വിളിച്ച വിദ്യാര്‍ഥിനികള്‍ ഉള്‍പ്പടെയുള്ള പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കാനുള്ള പോലീസ് ശ്രമം ആദ്യ ഘട്ടത്തില്‍ പ്രവര്‍ത്തകര്‍ ചെറുത്തു. പിന്നീട് ടൗണ്‍ എസ് എച് ഒ ബിനു മോഹന്റെ നേതൃത്വത്തില്‍ വനിതാ പൊലീസ് ഉള്‍പ്പടെ കൂടുതല്‍ പൊലിസെത്തിയാണ് പ്രവര്‍ത്തകരെയെല്ലാം അറസ്റ്റ് ചെയ്ത് നീക്കിയത്.
കെ എസ് യു ജില്ലാ പ്രസിഡന്റ് പി മുഹമ്മദ് ശമ്മാസ്, ഭാരവാഹികളായ അഭിജിത്ത് സി ടി, ഫര്‍ഹാന്‍ മുണ്ടേരി, അന്‍സില്‍ വാഴപ്പള്ളില്‍,ആഷിത് അശോകന്‍,ആലേഖ് കാടാച്ചിറ, കാവ്യ കെ, രാഹുല്‍ കല്ല്യാട്, അലോക് കെ, അഭിജിത്ത് കാപ്പാട്, സായിറാം, സായന്ത് പി. കെ ദിയ ചന്ദ്രന്‍, ഹരീഷ് തുടങ്ങിയവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി

Keywords: Latest-News, Kerala, Kannur, Protest, University, Politics, Political-News, KSU, Police, Students, College, Kannur University DSS detained in office room KSU protest.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.