Arts Festival | കണ്ണൂര്‍ സര്‍വകലാശാല കലോത്സവത്തിന് ബ്രണ്ണന്‍ കോളജില്‍ കൊടിയിറങ്ങി
Mar 5, 2023, 21:23 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തലശേരി: (www.kvartha.com) ധര്‍മടം ഗവ ബ്രണ്ണന്‍ കോളജില്‍ കഴിഞ്ഞ അഞ്ചുദിവസങ്ങളിലായി നടന്നുവന്ന കണ്ണൂര്‍ സര്‍വകലാശാ യൂനിയന്‍ കലോത്സവത്തിന്റെ സമാപന സമ്മേളനം നിയമസഭ സ്പീകര്‍ അഡ്വ. എ എന്‍ ശംസീര്‍ ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ സര്‍വകലാശാല പ്രൊ വൈസ് ചാന്‍സിലര്‍ പ്രൊഫ. എ സാബു മുഖ്യാഥിതിയായ ചടങ്ങില്‍ യൂനിവേഴ്സിറ്റി യൂനിയന്‍ ചെയര്‍മാന്‍ കെ സാരംഗ് അധ്യക്ഷത വഹിച്ചു.
ധര്‍മടം പഞ്ചായത് പ്രസിഡന്റ് എന്‍ കെ രവി സിന്‍ഡികേറ്റ് അംഗങ്ങളായ ഡോ. രാഖി രാഘവന്‍, ഡോ. കെ ടി ചന്ദ്രമോഹന്‍, സെനറ്റ് അംഗം സാജു പി ജെ, യൂനിവേഴ്സിറ്റി യൂനിയന്‍ ജെനറല്‍ സെക്രടറി അശ്വതി എ, പ്രോഗ്രാം കമിറ്റി ചെയര്‍മാന്‍ മഞ്ജുള കെ വി, ബ്രണ്ണന്‍ കോളജ് പ്രിന്‍സിപല്‍ സി ബാബുരാജ് എന്നിവര്‍ പങ്കെടുത്തു.
സമാപന സമ്മേളനത്തില്‍ സംഘാടക സമിതി കണ്‍വീനര്‍ വൈഷ്ണവ് മഹേന്ദ്രന്‍ സ്വാഗതവും യൂനിവേഴ്സിറ്റി യൂനിയന്‍ ജോ:സെക്രടറി വൈഷ്ണവ് കെ പി നന്ദിയും പറഞ്ഞു.
Keywords: Kannur University Arts Festival end, Thalassery, News, Inauguration, University, Festival, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

