Arts Festival | കണ്ണൂര്‍ സര്‍വകലാശാല കലോത്സവത്തിന് ബ്രണ്ണന്‍ കോളജില്‍ കൊടിയിറങ്ങി

 


ADVERTISEMENT

തലശേരി: (www.kvartha.com) ധര്‍മടം ഗവ ബ്രണ്ണന്‍ കോളജില്‍ കഴിഞ്ഞ അഞ്ചുദിവസങ്ങളിലായി നടന്നുവന്ന കണ്ണൂര്‍ സര്‍വകലാശാ യൂനിയന്‍ കലോത്സവത്തിന്റെ സമാപന സമ്മേളനം നിയമസഭ സ്പീകര്‍ അഡ്വ. എ എന്‍ ശംസീര്‍ ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ സര്‍വകലാശാല പ്രൊ വൈസ് ചാന്‍സിലര്‍ പ്രൊഫ. എ സാബു മുഖ്യാഥിതിയായ ചടങ്ങില്‍ യൂനിവേഴ്സിറ്റി യൂനിയന്‍ ചെയര്‍മാന്‍ കെ സാരംഗ് അധ്യക്ഷത വഹിച്ചു.
Aster_MIMS

Arts Festival | കണ്ണൂര്‍ സര്‍വകലാശാല കലോത്സവത്തിന് ബ്രണ്ണന്‍ കോളജില്‍ കൊടിയിറങ്ങി

ധര്‍മടം പഞ്ചായത് പ്രസിഡന്റ് എന്‍ കെ രവി സിന്‍ഡികേറ്റ് അംഗങ്ങളായ ഡോ. രാഖി രാഘവന്‍, ഡോ. കെ ടി ചന്ദ്രമോഹന്‍, സെനറ്റ് അംഗം സാജു പി ജെ, യൂനിവേഴ്സിറ്റി യൂനിയന്‍ ജെനറല്‍ സെക്രടറി അശ്വതി എ, പ്രോഗ്രാം കമിറ്റി ചെയര്‍മാന്‍ മഞ്ജുള കെ വി, ബ്രണ്ണന്‍ കോളജ് പ്രിന്‍സിപല്‍ സി ബാബുരാജ് എന്നിവര്‍ പങ്കെടുത്തു.

സമാപന സമ്മേളനത്തില്‍ സംഘാടക സമിതി കണ്‍വീനര്‍ വൈഷ്ണവ് മഹേന്ദ്രന്‍ സ്വാഗതവും യൂനിവേഴ്സിറ്റി യൂനിയന്‍ ജോ:സെക്രടറി വൈഷ്ണവ് കെ പി നന്ദിയും പറഞ്ഞു.

Keywords: Kannur University Arts Festival end, Thalassery, News, Inauguration, University, Festival, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia