Arts Festival | സര്‍ഗാത്മകതയുടെ തിരി തെളിഞ്ഞു; കണ്ണൂര്‍ സര്‍വകലാശാല കലോത്സവത്തിന് ബ്രണ്ണനില്‍ തുടക്കം
Mar 1, 2023, 19:52 IST
തലശേരി: (www.kvartha.com) കണ്ണൂര്‍ സര്‍വകലാശാല യൂനിയന്‍ കലോത്സവം 2023 ന് ബ്രണ്ണന്‍ കോളജില്‍ തിരിതെളിഞ്ഞു. പ്രശസ്ത കവി മുരുകന് കാട്ടാക്കട ഉദ്ഘാടനം ചെയ്തു. 'ഭാഷാ വൈവിധ്യത്തില്‍ അഭിമാനിക്കുന്ന സമൂഹമാണ് നമ്മുടേത്. ഇന്ന് വൈവിധ്യങ്ങളെ മറന്ന് ഏകാധിപത്യത്തിലേക്ക് രാജ്യം നീങ്ങുമ്പോഴാണ് കേരളത്തിലെ കണ്ണൂര്‍ സര്‍വകലാശാല കലയുടെ വൈവിധ്യങ്ങള്‍ ആഘോഷിക്കാന്‍ കലോത്സവം ഒരുക്കുന്നത്. സര്‍ഗാത്മകമായ ഇടപെടല്‍ സമൂഹത്തിനെ വാര്‍ത്തെടുക്കും' എന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മുരുകന് കാട്ടാക്കട പറഞ്ഞു.
വേദിയിലിരിക്കുന്നവര്‍ക്ക് വേണ്ടി അദ്ദേഹം തന്റെ 'രേണുക' എന്ന കവിതയും ആലപിച്ചു. കണ്ണൂര്‍ സര്‍വകലാശാല യൂനിയന്‍ ചെയര്പെഴ്സന് കെ സാരംഗ് പരിപാടിക്ക് അധ്യക്ഷത വഹിച്ചു. യൂനിയന്‍ ജോയിന്റ് സെക്രടറി അശ്വതി അമ്പലത്തറ സ്വാഗതം നിര്‍വഹിച്ചു.
പ്രിന്‍സിപല്‍ ഡോ. സി ബാബു രാജ്, സിന്‍ഡികേറ്റ് അംഗങ്ങളായ ഡോ. കെ ടി ചന്ദ്രമോഹന്, ഡോ. കെ ശ്രീജിത്, ഡോ. രാഖി രാഘവന്, സര്‍വകലാശാല ഡി എസ് എസ് ഡോ. നഫീസ ബേബി, സംഘാടക സമിതി കണ്‍വീനര്‍ വൈഷ്ണവ് മഹീന്ദ്രന് എന്നിവര്‍ പരിപാടിക്ക് ആശംസ അര്‍പ്പിച്ചു.
സര്‍വകലാശാല യൂനിയന്‍ ജോയിന്റ് സെക്രടറി വൈഷ്ണവ് നന്ദി പറഞ്ഞു. അഞ്ചു ദിവസങ്ങളിലായി വിവിധ ഇനങ്ങളില്‍ മാറ്റുരക്കാന്‍ 3000 ത്തോളം വിദ്യാര്‍ഥികളാണ് എത്തുന്നത്. ആദ്യ രണ്ടു ദിവസങ്ങളില്‍ സ്റ്റേജിതര മത്സരങ്ങളാണ് നടക്കുന്നത്.
Keywords: Kannur University Arts Festival begins in Brennan, Thalassery, News, Education department, Festival, Inauguration, Poet, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.