UDF Protest | മുഴപ്പിലങ്ങാട് ബാലികയ്ക്ക് തെരുവ് നായയുടെ കടിയേറ്റ സംഭവം; യുഡിഎഫ് ജില്ലാ കമിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ നടത്തി
Jun 21, 2023, 08:07 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) മുഴപ്പിലങ്ങാട് വീണ്ടും തെരുവ് നായയുടെ ആക്രമണത്തില്‍ ബാലികയ്ക്ക് ഗുരുതരമായി പരുക്കേറ്റ സംഭവത്തില്‍ പ്രതിഷേധിച്ച് യു ഡി എഫ് ജില്ലാ കമിറ്റിയുടെ നേതൃത്വത്തില്‍ മുഴപ്പിലങ്ങാട് പഞ്ചായത് ഓഫീസിന് മുന്‍പില്‍ പ്രതിഷേധ ധര്‍ണ നടത്തി. യൂത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി ഉദ്ഘാടനം ചെയ്തു.
ഇതിനിടെ മുഴപ്പിലങ്ങാട് തെരുവുനായയുടെ ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ജാന്‍വിയ എന്ന ഒന്‍പതുവയസുകാരി അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. കുട്ടിയുടെ രണ്ടുകാലിനും കൈക്കും തലയ്ക്കും ആഴത്തിലുളള മുറിവേറ്റിട്ടുണ്ട്. ഇതു സ്റ്റിച്ച് ചെയ്യാന്‍ കഴിയാത്ത സ്ഥിതിയാണ്. ഇതുമൂലം അണുബാധയുണ്ടാകാന്‍ സാധ്യത കൂടുതലായതുകൊണ്ട് കുട്ടിയെ മൂന്ന് ദിവസം പ്രത്യേകനിരീക്ഷണത്തില്‍ ആക്കിയിരിക്കുകയാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
സന്ദര്‍ശകരെ ആരെയും അനുവദിക്കില്ല. തിങ്കളാഴ്ച രാത്രിയാണ് ജാന്‍വിയയെ പ്രത്യേക വാര്‍ഡിലേക്ക് മാറ്റിയത്. മുറിവ് ആഴത്തിലുളളതിനാല്‍ അണുബാധയുണ്ടാകാതിരിക്കാന്‍ ജാഗ്രതയിലാണ് ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍.
Keywords: News, Kerala, Kerala-News, Kannur-News, UDF, Protest, Kannur, Stray Dog, Attack, Kannur: UDF protested against stray dog attack.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

