Blast | പാനൂരിൽ സ്ഫോടനത്തിൽ 2 സിപിഎം പ്രവർത്തകർക്ക് പരുക്ക്; ഒരാളുടെ കൈപ്പത്തി അറ്റു
Apr 5, 2024, 13:05 IST
കണ്ണൂർ: (KVARTHA) പാനൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ മുളിയാതോടിൽ സ്ഫോടനത്തിൽ രണ്ട് സിപിഎം പ്രവർത്തകർക്ക് ഗുരുതര പരുക്കേറ്റു. മുളിയാതോട് മരമിലിന് സമീപത്താണ് വെള്ളിയാഴ്ച പുലർച്ചെ ഒരു മണിയോടെ ഉഗ്രസ്ഫോടനമുണ്ടായത്. സിപിഎം പ്രവർത്തകരായ ഷെറിൻ (26), വിനീഷ് (24) എന്നിവർക്കാണ് പരുക്കേറ്റത്. ബോംബ് നിര്‍മാണത്തിനിടെയാണ് സ്ഫോടനം ഉണ്ടായത് എന്നാണ് പൊലീസ് സംശയിക്കുന്നത്.
പരുക്കേറ്റവരിൽ ഒരാളുടെ കൈപ്പത്തി അറ്റ നിലയിലാണ്. മുഖത്തും, കൈയ്ക്കുമാണ് പരുക്ക്. പരുക്കേറ്റവരെ പ്രദേശവാസികൾ തലശേരി സഹകരണ ആശുപത്രിയിലും പിന്നീട് കണ്ണൂർ ചാല മിംസിലേക്കും മാറ്റി. പാനൂർ സിഐ പ്രേംസദൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
< !- START disable copy paste -->
പരുക്കേറ്റവരിൽ ഒരാളുടെ കൈപ്പത്തി അറ്റ നിലയിലാണ്. മുഖത്തും, കൈയ്ക്കുമാണ് പരുക്ക്. പരുക്കേറ്റവരെ പ്രദേശവാസികൾ തലശേരി സഹകരണ ആശുപത്രിയിലും പിന്നീട് കണ്ണൂർ ചാല മിംസിലേക്കും മാറ്റി. പാനൂർ സിഐ പ്രേംസദൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
Keywords: News, Malayalam News, Kerala, Kannur, Panoor, Crime, Tow Injued, Explosion, Kannur: Two injured in explosion
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.