Tribute | കുവൈറ്റിൽ തീപ്പിടുത്തത്തിൽ മരിച്ച കണ്ണൂർ സ്വദേശി അനീഷിന് നാടിൻ്റെ അന്ത്യാഞ്ജലി

 
Kannur: Tribute to Aneesh who died in  fire in Kuwait


പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിൽ സ്ഥിരതാമസമാക്കാൻ തീരുമാനിച്ചതായിരുന്നു. 

കണ്ണൂർ: (KVARTHA) കുവൈറ്റിലെ തീപ്പിടുത്തത്തിൽ മരിച്ച കണ്ണൂർ കുറുവ സ്വദേശിയായ ഉണ്ണാങ്കണ്ടി വിട്ടിൽ കെ അനീഷ് കുമാറിന് (56) നാടിൻ്റെ അന്ത്യാഞ്ജലി. ശനിയാഴ്ച രാവിലെ എട്ടു മണി മുതൽ 10 മണി വരെ കുറുവ കരാറിനകം സഹകരണ ബാങ്ക് പരിസരത്ത് പൊതുദർശനത്തിന് വെച്ചശേഷം വീട്ടിലെത്തിച്ച് പതിനൊന്നരയോടെ പയ്യാമ്പലത്ത് സംസ്കരിച്ചു. അനീഷിനെ ഒരു നോക്ക് കാണാൻ നൂറുകണക്കിനാളുകളാണ് എത്തിയത്.

വെള്ളിയാഴ്ച വൈകുന്നേരം കണ്ണൂരിലെത്തിച്ച മൃതദേഹം കണ്ണൂർ എകെജി ആശുപത്രിയിൽ സൂക്ഷിക്കുകയായിരുന്നു. വ്യാഴാഴ്ച വൈകുന്നേരമാണ് അനീഷിൻ്റെ മരണവാർത്ത കുടുംബാംഗങ്ങളെ തേടിയെത്തിയത്. 25 വർഷത്തിലേറെയായി അനിഷ് പ്രവാസിയായിരുന്നു. പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിൽ സ്ഥിരതാമസമാക്കാൻ തീരുമാനിച്ചതായിരുന്നു. 

കഴിഞ്ഞ മാസം 16നാണ് അനീഷ് അവധി കഴിഞ്ഞ് കുവൈറ്റിലേക്ക് മടങ്ങി പോയത്. മംഗഫിൽ സൂപ്പർ മാർക്കറ്റിൽ സുപ്പർവൈസറായി ജോലി ചെയ്യുകയായിരുന്നു. ഒരാഴ്ച മുൻപാണ് പുതിയ സ്ഥാപനത്തിലേക്ക് മാറിയത്. കരാറിനകം ബാങ്ക് പരിസരത്ത് പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ സംസ്ഥാന സർക്കാരിന് വേണ്ടി കണ്ണൂർ ജില്ലാ കലക്ടർ അരുൺ കെ വിജയൻ പുഷ്പചക്രമർപ്പിച്ചു. കെ സുധാകരൻ എം.പി, കോർപറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ എന്നിവർ പുഷ്പചക്രമർപ്പിച്ചു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia