SWISS-TOWER 24/07/2023

Police Enquiry | തലശ്ശരിയില്‍ ബസ് ഡ്രൈവര്‍ ട്രെയിന്‍ തട്ടി മരിച്ച സംഭവം; സമഗ്രാന്വേഷണം നടത്തണമെന്ന് ബന്ധുക്കള്‍; അസ്വാഭാവികമരണത്തിന് പൊലീസ് കേസെടുത്തു

 


ADVERTISEMENT

കണ്ണൂര്‍: (KVARTHA) തലശ്ശേരി - വടകര റൂടിലോടുന്ന 'ഭഗവതി' ബസ് ഡ്രൈവര്‍ പന്ന്യന്നൂര്‍ മനേക്കരയിലെ പുതിയവീട്ടില്‍ കെ ജിജിത്ത് (45) പുന്നോല്‍ പെട്ടിപ്പാലത്തിനടുത്ത് ട്രെയിന്‍ തട്ടി മരിച്ച സംഭവത്തില്‍അന്വേഷണം ആവശ്യപ്പെട്ട് കുടുംബവും പ്രദേശവാസികളും രംഗത്തെത്തി. ജിജിത്തിന്റെ
മരണകാരണം ഒരുസംഘം ആളുകളുടെ മര്‍ദനമാണെന്നാണ് ബന്ധുക്കളുടെ പരാതി.

ജിജിത്തിന്റെ അമ്മാവന്റെ മകന്‍ ശിവപുരം അയ്യല്ലൂരിലെ ചൂളയാടന്‍ വീട്ടില്‍ കെ ജീജിത്താണ് തലശ്ശേരി സബ് ഡിവിഷന്‍ പൊലീസ് ഓഫീസര്‍ക്ക് പരാതി നല്‍കിയത്. മരണത്തില്‍ സംശയമുണ്ടെന്നും മര്‍ദനമേറ്റതാണ് മരണകാരണമെന്ന് സംശയിക്കുന്നതായും കാണിച്ച്എന്‍ പി മുകുന്ദന്‍ മുതല്‍ 12 പേര്‍ ഒപ്പിട്ട് മനേക്കര നിവാസികളും പൊലീസില്‍ പരാതി നല്‍കി.

Police Enquiry | തലശ്ശരിയില്‍ ബസ് ഡ്രൈവര്‍ ട്രെയിന്‍ തട്ടി മരിച്ച സംഭവം; സമഗ്രാന്വേഷണം നടത്തണമെന്ന് ബന്ധുക്കള്‍; അസ്വാഭാവികമരണത്തിന് പൊലീസ് കേസെടുത്തു 
യുവാവ് ട്രെയിന്‍ തട്ടി മരിച്ച സംഭവത്തില്‍ അസ്വാഭാവികമരണത്തിന് ന്യൂമാഹി പൊലീസ് കേസെടുത്തു. ആള്‍കൂട്ട ആക്രമണത്തില്‍ മര്‍ദനമേറ്റ കന്‍ഡക്ടറുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. ബസ് തട്ടി പരുക്കേറ്റ പെട്ടിപ്പാലം കോളനിയിലെ മീന്‍പിടുത്ത തൊഴിലാളിമുനീര്‍ തലശ്ശേരി സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്.

സഹപ്രവര്‍ത്തകന്റെ മരണത്തില്‍ അനുശോചിച്ച് തലശ്ശേരി - വടകര റൂടില്‍ ഞായറാഴ്ച (12.11.2023) സ്വകാര്യ ബസുകള്‍ ഓടിയില്ല. ജിജിത്തിന്റെ മൃതദേഹം കണ്ണൂര്‍ ഗവ. മെഡികല്‍ കോളജ് ആശുപത്രിയിലെ പോസ്റ്റുമോര്‍ടത്തിനുശേഷം മനേക്കര കൈരളി ബസ് സ്റ്റോപിനടുത്തുള്ള വീട്ടുവളപ്പില്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഞായറാഴ്ച വൈകിട്ട് ആറുമണിയോടെ സംസ്‌കരിച്ചു.

Keywords: News, Kerala, Kerala-News, Kannur-News, Police-News, Kannur News, Train, Hit, Death, Deceased, Bus Driver, Family, Police, Enquiry, Investigation, Kannur train hit death: Deceased bus driver's family seeks police enquiry.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia