Tourism Ban | മൂന്നര വയസുകാരന് അമീബിക് മസ്തിഷ്‌കജ്വരം: കാരക്കുണ്ട് വെള്ളച്ചാട്ടത്തിൽ വിനോദസഞ്ചാരികള്‍ക്ക് വിലക്ക്

 
kannur tourism ban at karakkundu waterfall threeyearold
kannur tourism ban at karakkundu waterfall threeyearold

Photo: Arranged

ഇവിടെ കുളിച്ചവര്‍ക്ക് എന്തെങ്കിലും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ ഡോക്ടറെ കാണാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്

കണ്ണൂര്‍: (KVARTHA) കടന്നപ്പള്ളി പാണപുഴ പഞ്ചായത്തിലെ കാരക്കുണ്ട് വെള്ളച്ചാട്ടത്തില്‍ കുളിച്ച മൂന്നര വയസുകാരന് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇവിടേക്കുള്ള വിനോദസഞ്ചാരികളുടെ പ്രവേശനം  ആരോഗ്യവകുപ്പ് വിലക്കി. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ (DMO) ഡോ. പിയൂഷ് നമ്പൂതിരിപ്പാടിന്റെ നിര്‍ദേശപ്രകാരം പഞ്ചായത്ത് അധികൃതരാണ് പ്രവേശനം നിരോധിച്ചത്. കഴിഞ്ഞ ഞായറാഴ്ച ഇവിടെ കുളിച്ച കുട്ടിക്ക് വെളളിയാഴ്ചയാണ് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചത്. 

ഈ ദിവസം ഇവിടെ കുളിച്ചവര്‍ക്ക് എന്തെങ്കിലും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ ഡോക്ടറെ കാണാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആദ്യം പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ പിന്നീട് കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റി. കണ്ണൂര്‍ അഡി. ഡി.എം.ഒ ഡോ. കെ.സി സച്ചിന്റെ നേതൃത്വത്തിലുള്ള സംഘം കോഴിക്കോട്ടെ ആശുപത്രിയിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.

കാരക്കുണ്ട് വെള്ളച്ചാട്ടത്തില്‍നിന്ന് തന്നെയാണോ കുട്ടിക്ക് അസുഖം ബാധിച്ചത് എന്നറിയാന്‍ വെള്ളച്ചാട്ടത്തിലെയും വീട്ടിലെയും വെള്ളത്തിന്റെ സാമ്പിൾ പരിശോധനക്കായി ശേഖരിച്ചിട്ടുണ്ട്. സാമ്പിള്‍ പൂനെയിലെ ലാബിലേക്കും അയച്ചിട്ടുണ്ട്. വിശദ പരിശോധന ഫലം വരുന്നതു വരെ താല്‍കാലികമായാണ് വെള്ളച്ചാട്ടത്തിലേക്കുള്ള പ്രവേശനം നിര്‍ത്തിവെച്ചത്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia