Tiger Died | കൊട്ടിയൂരിലെ കൃഷിസ്ഥലത്തുനിന്നും മയക്കുവെടിവെച്ച് പിടികൂടിയ കടുവ മൃഗശാലയിലേക്ക് കൊണ്ടുപോകും വഴി ചത്തു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊട്ടിയൂര്‍: (KVARTHA) കണ്ണൂര്‍ ജില്ലയിലെ മലയോര പഞ്ചായതായ കൊട്ടിയൂരില്‍ നിന്ന് മയക്കുവെടി വെച്ച് പിടികൂടിയ കടുവ ചത്തു. മൃഗശാലയിലേക്ക് കൊണ്ട് പോകുന്ന വഴിയാണ് കടുവ ചത്തത്. കടുവയുടെ മൃതദേഹം പൂക്കോട് വെറ്ററിനറി മെഡികല്‍ കോളജിലേക്ക് മാറ്റും. 10 വയസുള്ള ആണ്‍കടുവയാണ് ചത്തത്.

ചൊവ്വാഴ്ച (13.02.2024) രാവിലെ 11 മണിക്കാണ് കൊട്ടിയൂര്‍ പന്നിയാംമലയില്‍ നിന്ന് കടുവയെ മയക്കുവെടിവെച്ച് പിടിച്ചത്. കമ്പി വേലിയില്‍ കുടുങ്ങിയ നിലയിലായിരുന്നു കടുവയെ കണ്ടെത്തിയത്. പുലര്‍ചെ നാല് മണിക്ക് റബര്‍ ടാപിങ്ങിനായി പോയ തൊഴിലാളിയാണ് റോഡരികിലുള്ള ഒരു വ്യക്തിയുടെ പറമ്പിലെ കമ്പി വേലിയില്‍ കുടുങ്ങിയ നിലയില്‍ കടുവയെ കണ്ടത്. മുന്‍ കാലുകളിലൊന്ന് കുരുങ്ങിയ നിലയില്‍ അലറുകയായിരുന്നു കടുവ.

പ്രദേശവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരും പൊലീസുമെത്തി രക്ഷാപ്രവര്‍ത്തനം തുടങ്ങി. 11 മണിയോടെ വയനാട്ടില്‍ നിന്നെത്തിയ ഡോക്ടര്‍മാരുടെ വിദഗ്ധ സംഘം കടുവയെ മയക്കുവെടി വെക്കുകയായിരുന്നു.

Tiger Died | കൊട്ടിയൂരിലെ കൃഷിസ്ഥലത്തുനിന്നും മയക്കുവെടിവെച്ച് പിടികൂടിയ കടുവ മൃഗശാലയിലേക്ക് കൊണ്ടുപോകും വഴി ചത്തു

കടുവയ്ക്ക് കാര്യമായ പരുക്കില്ലെങ്കിലും ഒരു പല്ലില്ലാത്തതിനാല്‍ കാട്ടില്‍ തുറന്ന് വിടില്ലെന്നുമാണ് ചൊവ്വാഴ്ച ഡി എഫ് ഒ പി കാര്‍ത്തിക്ക് അറിയിച്ചത്. കണ്ണവം ഫോറസ്റ്റ് ഓഫീസിലേക്ക് കടുവയെ താല്‍കാലികമായി മാറ്റമെന്ന തീരുമാനത്തിനെതിരെ പഞ്ചായത് ഭരണസമിതിയും പ്രദേശവാസികളും രംഗത്തുവന്നിരുന്നു. ഇതിനിടെയാണ് കടുവ ചത്തത്.

Keywords: News, Kerala, Kerala-News, Kannur, Kannur-News, Kannur News, Tiger, Wild Animal, Caught, Kottiyoor News, Died, Zoo, Trapped, Shift, Animal, Kannur: Tiger caught from Kottiyoor died.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script