Tiger | കണ്ണൂരില്‍ മയക്കുവെടിവെച്ച് പിടികൂടിയ കടുവയെ നെയ്യാര്‍ ടൈഗര്‍ റിസര്‍വിലേക്ക് മാറ്റും

 


കണ്ണൂര്‍: (KVARTHA) കേളകം പഞ്ചായതിലെ അടയ്ക്കാത്തോട് കരിയം കാപ്പില്‍ നിന്നും വനംവകുപ്പ് മയക്കുവെടിവെച്ച് ബുധനാഴ്ച വൈകിട്ട് മൂന്നരയ്ക്കു പിടികൂടിയ കടുവയെ നെയ്യാര്‍ ടൈഗര്‍ റിസര്‍വിലേക്ക് മാറ്റുമെന്ന് കണ്ണൂര്‍ ഡി എഫ് ഒ വൈശാഖ് കണ്ണവം ഫോറസ്റ്റ് റെയ്ന്‍ജ് ഓഫീസര്‍ അറിയിച്ചു. കടുവയെ കണ്ണവം റെയ്ന്‍ജ് ഓഫീസിലെത്തിച്ച് പ്രാഥമിക പരിശോധന നടത്തിയിട്ടുണ്ട്.

വിദഗ്ധ പരിശോധനയ്ക്കു ശേഷമാണ് തുടര്‍ചികിത്സയ്ക്കായി കടുവയെ നെയ്യാറിലേക്ക് മാറ്റുക. രണ്ടാഴ്ചയോളമായി മേഖലയെ ആശങ്കയിലാക്കിയ രണ്ടു വയസ്സായ ആണ്‍ കടുവയേയാണ് വനംവകുപ്പ് വെടിവച്ച് പിടികൂടിയത്. കടുവയുടെ ദേഹത്ത് പരുക്കുകള്‍ ഉണ്ടെങ്കിലും ഇവ ഗുരുതരമല്ല. തുടര്‍ ചികിത്സയ്ക്കായാണ് പ്രാഥമിക പരിശോധനകള്‍ക്കുശേഷം കടുവയെ നെയ്യാറിലേക്ക് മാറ്റുന്നത്.

Tiger | കണ്ണൂരില്‍ മയക്കുവെടിവെച്ച് പിടികൂടിയ കടുവയെ നെയ്യാര്‍ ടൈഗര്‍ റിസര്‍വിലേക്ക് മാറ്റും
 
മൃഗസംരക്ഷണ വകുപ്പിലെ ഡോ. അരുണ്‍ സത്യന്‍, ഡോ. ആര്‍ രാജ് എന്നിവരുടെ നേതൃത്വത്തിലുള്ള കാസര്‍കോട്ടു നിന്നുമെത്തിയ സംഘമാണ് കടുവയെ മയക്കുവെടി വെച്ചു പിടിച്ചത്. ദിവസങ്ങള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് കടുവയെ മയക്കുവെടിവെച്ചു കൂട്ടിലാക്കിയത്. അടയ്ക്കാത്തോട് കരിയാംകാപ്പില്‍ പൊട്ടനാനി കവലയില്‍ ബുധനാഴ്ച രാവിലെ ഒന്‍പതുമണിക്ക് പൈപ്പില്‍ നിന്നും വെളളമെടുക്കാന്‍ പോയ ആള്‍ കടുവയെ കണ്ടിരുന്നു.

വെട്ടത്ത് ജോണിയാണ് കടുവയെ കണ്ടത്. ഇതേ തുടര്‍ന്ന് ഓടിരക്ഷപ്പെട്ട ഇയാള്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു. ഇതിനു ശേഷമാണ് കടുവയെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മയക്കുവെടിവെച്ചു പിടികൂടിയത്.
 
ഒരാഴ്ചയിലേറെ നീണ്ടുനില്‍ക്കുന്ന ആശങ്കയ്ക്കാണ് കടുവയെ മയക്കുവെടിവെച്ചു പിടികൂടിയതിലൂടെ ഒഴിവായത്. എന്നാല്‍ ഭക്ഷണം കിട്ടാതെ അവശതകൊണ്ടു തളര്‍ന്ന കടുവയുടെ ജീവന്‍ രക്ഷിക്കുകയെന്ന വെല്ലുവിളി വനംവകുപ്പ് നേരിടുന്നുണ്ട്.

Keywords: Kannur: Tiger captured by drug shooting will be shifted to Neyyar Tiger Reserve, Kannur, News, Tiger, Drug Shooting, Shifted, Seized, Rescued, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia