SWISS-TOWER 24/07/2023

Theertha Suresh | കണ്ണൂരുകാരി തീര്‍ഥാ സുരേഷ് ബിയോന്‍ഡ് ക്രികറ്റ് അകാഡമിയിലേക്ക്; കേരളത്തിന് പ്രതീക്ഷയായി കൊച്ചുമിടുക്കി

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) ഗോ ഗെറ്റേര്‍സ് ക്രികറ്റ് അകാഡമിയിലെ ആള്‍ റൗന്‍ഡര്‍ ക്രികറ്റര്‍ തീര്‍ഥാ സുരേഷിന് ഇന്‍ഡ്യന്‍ ക്രികറ്റ് ടീം മുന്‍ ക്യാപ്റ്റനും, ദേശീയ ടീമിന്റെ മുഖ്യ പരിശീലകനുമായ രവിശാസ്ത്രിയുടെ നേതൃത്വത്തിലുള്ള കോചിങ്ങ് ബിയോന്‍ഡ് എന്ന പരീശീലന കേന്ദ്രത്തിലേക്ക് സ്‌കോളര്‍ഷിപോടെ പ്രവേശനം ലഭിച്ചതായി ഗോഗെറ്റേഴ്സ് ഡയറക്ടര്‍ എ കെ ശെരീഫ് കണ്ണൂര്‍ പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Theertha Suresh | കണ്ണൂരുകാരി തീര്‍ഥാ സുരേഷ് ബിയോന്‍ഡ് ക്രികറ്റ് അകാഡമിയിലേക്ക്; കേരളത്തിന് പ്രതീക്ഷയായി കൊച്ചുമിടുക്കി

രവിശാസ്ത്രിയോടൊപ്പം, പ്രശസ്തരായ ഭരത് അരുണ്‍, ആര്‍ ശ്രീധര്‍ എന്നിവരും പരിശീലകരായ, അകാഡമിയില്‍ 50 കഴിവുറ്റ വനിതാ താരങ്ങളെ മൂന്ന് വര്‍ഷത്തേക്കാണ് തെരഞ്ഞെടുത്തിരിക്കുന്നത്. കേരളത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഏഴ് പേരില്‍ ഒരാളാണ് കണ്ണൂര്‍ സ്പോര്‍ട്സ് സ്‌കൂള്‍ വിദ്യാര്‍ഥിയായിരുന്ന മൊറാഴ സ്വദേശിയായ തീര്‍ഥ സുരേഷ്.

മാസത്തില്‍ 45,000 രൂപ പ്രകാരം മൂന്ന് വര്‍ഷത്തേക്ക് 16 ലക്ഷത്തിലധികം രൂപ ഫീസായി വേണ്ടിടത്താണ് പൂര്‍ണമായും സൗജന്യമായി തീര്‍ഥയ്ക്ക് പ്രവേശനം ലഭിച്ചിട്ടുളളത്. ഇന്‍ഡ്യയില്‍ വനിതാ ക്രികറ്റ് വളര്‍ത്തിയെടുക്കുന്നതിന് ഹിന്ദുസ്ഥാന്‍ യൂനിലിവറാണ് ഈ കാംപസ് സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത്.

സീനിയര്‍ താരങ്ങളുടെ കാംപില്‍ കേരളത്തില്‍ നിന്ന് ഏഴുപേര്‍ ഉണ്ടെങ്കിലും പരിശീലന കാംപിലെ ഏറ്റവും പ്രായം കുറഞ്ഞ താരം തീര്‍ഥയാണ്. 15 വയസില്‍ താഴെയുള്ളവരുടെ നാഷനല്‍ മത്സരത്തില്‍ കഴിഞ്ഞവര്‍ഷം കേരളത്തിനുവേണ്ടി ഏറ്റവും കൂടുതല്‍ വികറ്റ് നേടിയത് ഫാസ്റ്റ് ബൗളര്‍മാരായ തീര്‍ഥ ആണെന്നും ഡയറക്ടര്‍ എ കെ ശെരീഫ് പറഞ്ഞു.

കെ വി ഗോകുല്‍ദാസ്, വൈശാഖ് ബാലന്‍, തീര്‍ഥയുടെ പിതാവ് സുരേഷ്, തീര്‍ഥാ സുരേഷ് എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.

Keywords: News, Kerala, Kerala-News, Sports-News, Kannur News, Theertha Suresh, Morazha News, Admission, Beyond Cricket Academy, Sports, Kannur: Theertha Suresh from Morazha got Admission To Beyond Cricket Academy.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia