Robbery | കണ്ണൂരില്‍ ക്ഷേത്ര ഭണ്ഡാരം കുത്തി തുറന്ന് കവര്‍ച'; 13,000 രൂപയോളം നഷ്ടപ്പെട്ടതായി പരാതി
Mar 28, 2024, 15:50 IST
കണ്ണൂര്‍: (KVARTHA) കണ്ണൂരില്‍ ക്ഷേത്ര ഭണ്ഡാരം കുത്തി തുറന്ന് കവര്‍ച നടത്തിയതായി പരാതി. കണ്ണപുരം റെയില്‍വെ അരയാലിന്‍ കീഴില്‍ മുത്തപ്പന്‍ മടപ്പുരയിലാണ് ഭണ്ഡാരം കുത്തി തുറന്ന് 13,000 രൂപയോളം കവര്‍ന്നത്.
ബുധനാഴ്ച രാത്രി എട്ടു മണിക്കും വ്യാഴാഴ്ച പുലര്‍ചെ അഞ്ചുമണിക്കും ഇടയിലുള്ള സമയത്താണ് കവര്‍ച നടന്നതെന്നാണ് കണ്ണപുരം പൊലീസിന് ലഭിച്ച പരാതിയില്‍ പറയുന്നത്.
മടപ്പുരയിലെ നടയുടെ പൂട്ടുപൊളിച്ച് ഏകദേശം 3000 രൂപയുണ്ടായിരുന്ന മൂല ഭണ്ഡാരവും, മടപ്പുരയ്ക്കകത്തുള്ള ഭണ്ഡാരത്തിന്റെ പൂട്ടുപൊളിച്ച് ഏകദേശം 10,000 രൂപയും മോഷ്ടിച്ച് കൊണ്ടുപോയതായാണ് പരാതി.
ക്ഷേത്രത്തിനു പുറത്തെ ഭണ്ഡാരവും കുത്തിത്തുറക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് ക്ഷേത്രം ഭാരവാഹികള്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ സിസിടിവി കാമറ കേന്ദ്രീകരിച്ചുള്ള അന്വേഷണമാരംഭിച്ചതായി പൊലീസ് അറിയിച്ചു.

Keywords: Temple robbery at Muthappan Madappura; Investigation started, Kannur, News, Temple Robbery, Complaint, Police, CCTV, Probe, Muthappan Madappura, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.