Teacher gets imprisonment | വിദ്യാര്‍ഥിനിയെ ലൈംഗീക ചൂഷണത്തിനിരയാക്കിയെന്ന കേസിൽ സ്‌കൂള്‍ കായിക അധ്യാപകന് 8 വര്‍ഷം തടവും പിഴയും
Jun 28, 2022, 17:48 IST
കണ്ണൂര്‍: (www.kvartha.com) വിദ്യാര്‍ഥിനിയെ ലൈംഗീക ചൂഷണത്തിനിരയാക്കിയെന്ന കേസിൽ സ്‌കൂള്‍ കായിക അധ്യാപകന് എട്ടുവര്‍ഷം തടവും കാല്‍ ലക്ഷം രൂപ പിഴയും അടക്കാന്‍ കോടതി വിധിച്ചു. കണ്ണൂര്‍ നഗരത്തിലെ ഒരു പ്രമുഖ വിദ്യാലയത്തിലെ കായിക അധ്യാപകനായിരുന്ന എ പി മുരളിയെയാണ് തലശേരി അതിവേഗ കോടതി (പോക്‌സോ) ജഡ്‌ജ് സി ജി ഘോഷ ശിക്ഷിച്ചത്.
2017 ലാണ് കേസിനാസ്പദമായ സംഭവം. വിദ്യാര്‍ഥിനിയെ സ്‌കൂളിലെ സ്‌പോര്‍ട്‌സ് മുറിയില്‍ വെച്ച് അധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. ഇതേ തുടര്‍ന്ന് പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ ചൈല്‍ഡ് ലൈന്‍ അന്വേഷണം നടത്തുകയും ഇതിനെ തുടർന്ന് പോക്‌സോ കേസെടുക്കാന്‍ പൊലീസിന് മുമ്പാകെ പരാതി എത്തിക്കുകയുമായിരുന്നു.
കണ്ണൂര്‍ സിറ്റി പൊലീസ് ഇന്‍സ്‌പെക്ടറായിരുന്ന കെ വി പ്രമോദാണ് കേസന്വേഷണം നടത്തി പ്രതിക്കെതിരെ കോടതിയില്‍ കുറ്റപത്രം സമര്‍പിച്ചത്. പോക്‌സ് ആക്ടിലെ രണ്ട് സെക്ഷനുകളിലായി മൂന്നും, അഞ്ചും വര്‍ഷം വീതം തടവും 25,000 രൂപ വീതം പിഴയുമാണ് ശിക്ഷ. പിഴസംഖ്യ അതി ജീവിതക്ക് നഷ്ടപരിഹാരമായി നല്‍കണം. പിഴയടച്ചില്ലെങ്കില്‍ രണ്ട് മാസം അധിക തടവ് അനുഭവിക്കണമെന്നും കോടതി വിധിന്യായത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂടര്‍ അഡ്വ. ടി കെ ഷൈമ ഹാജരായി.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.