ADVERTISEMENT
തിരുവനന്തപുരം: കണ്ണൂരിലെ ചാല ബൈപ്പാസിലുണ്ടായ പാചകവാതക ടാങ്കര്‍ ലോറി അപകടത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കും. സംസ്ഥാനത്തിനു പുറത്തേക്ക് അന്വേഷണം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായാണു പുതിയ തീരുമാനം. അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുന്നവരുടെ കാര്യം ഉടന്‍ തീരുമാനമാകും.
ഇതേസമയം ടാങ്കര്‍ ലോറി ഉടമയെ പ്രതി ചേര്‍ത്തു പൊലീസ് കണ്ണൂര്‍ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. നാമക്കല്‍ സ്വദേശി ദുരൈരാജിനെയാണു പ്രതി ചേര്‍ത്തത്. ഇയാളെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് സംഘം തമിഴ്നാട്ടിലേക്കു തിരിച്ചു. ലോറി ഡ്രൈവര്‍ കണ്ണയ്യനെ വിട്ടുകിട്ടാന്‍ തലശേരി കോടതിയില്‍ പൊലീസ് അപേക്ഷ നല്കി.
ഇപ്പോള്‍ കേരള പൊലീസാണ് സംഭവം അന്വേഷിക്കുന്നത്. ലോറി ഡ്രൈവറെ സ്ഥലത്തെത്തിച്ചു തെളിവെടുപ്പു നടത്തി. മീന്‍ വണ്ടി ഇടതുവശത്തു കൂടി ടാങ്കറിനെ മറികടക്കാന്‍ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായതെന്ന ഡ്രൈവറുടെ മൊഴി പൊലീസ് മുഖവിലയ്ക്കെടുത്തിട്ടില്ലെന്നാണ് സൂചന.
SUMMARY: kannur tanker tragedy: crime brach to investigate
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

