കണ്ണൂര്‍ ടാങ്കര്‍ അപകടം: ക്രൈംബ്രാഞ്ച് അന്വേഷിക്കും

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


 കണ്ണൂര്‍ ടാങ്കര്‍ അപകടം:  ക്രൈംബ്രാഞ്ച് അന്വേഷിക്കും
തിരുവനന്തപുരം: കണ്ണൂരിലെ ചാല ബൈപ്പാസിലുണ്ടായ പാചകവാതക ടാങ്കര്‍ ലോറി അപകടത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കും. സംസ്ഥാനത്തിനു പുറത്തേക്ക് അന്വേഷണം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായാണു പുതിയ തീരുമാനം.  അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുന്നവരുടെ കാര്യം ഉടന്‍  തീരുമാനമാകും.

ഇതേസമയം ടാങ്കര്‍ ലോറി ഉടമയെ പ്രതി ചേര്‍ത്തു പൊലീസ് കണ്ണൂര്‍ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. നാമക്കല്‍ സ്വദേശി ദുരൈരാജിനെയാണു പ്രതി ചേര്‍ത്തത്. ഇയാളെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് സംഘം തമിഴ്‌നാട്ടിലേക്കു തിരിച്ചു. ലോറി ഡ്രൈവര്‍ കണ്ണയ്യനെ വിട്ടുകിട്ടാന്‍ തലശേരി കോടതിയില്‍ പൊലീസ് അപേക്ഷ നല്‍കി.

ഇപ്പോള്‍ കേരള പൊലീസാണ് സംഭവം അന്വേഷിക്കുന്നത്.  ലോറി ഡ്രൈവറെ സ്ഥലത്തെത്തിച്ചു തെളിവെടുപ്പു നടത്തി. മീന്‍ വണ്ടി ഇടതുവശത്തു കൂടി ടാങ്കറിനെ മറികടക്കാന്‍ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായതെന്ന ഡ്രൈവറുടെ മൊഴി പൊലീസ് മുഖവിലയ്‌ക്കെടുത്തിട്ടില്ലെന്നാണ് സൂചന.

SUMMARY:   kannur tanker tragedy: crime brach to investigate
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia