Accidental Death | കണ്ണൂരില്‍ റോഡരികിലെ താഴ്ചയിലേക്ക് കാര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ വിദ്യാര്‍ഥി മരിച്ചു

 


ADVERTISEMENT

കണ്ണൂര്‍: (KVARTHA) കാര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ പരുക്കേറ്റ വിദ്യാര്‍ഥി മരിച്ചു. നാറാത്ത് യുപി സ്‌കൂളിന് സമീപം താമസിക്കുന്ന ഡാനിഷ് (17) ആണ് മരിച്ചത്. നാറാത്ത് കാക്കത്തുരുത്തി റോഡിന് സമീപം കാര്‍ റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞാണ് വിദ്യാര്‍ഥി അപകടത്തില്‍പെട്ടത്.

ചൊവ്വാഴ്ച (16.01.2024) രാത്രി 8.30ഓടെയാണ് അപകടം. കാറിലുണ്ടായിരുന്ന സഫ് വാന്‍, സൈന്‍, ഷിബിന്‍ എന്നിവര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. പുതിയതെരു ഭാഗത്ത് നിന്ന് കമ്പില്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തില്‍പെട്ടത്. നിയന്ത്രണംവിട്ട കാര്‍ റോഡിരികിലെ വലതു ഭാഗത്തെ താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. ശബ്ദം കേട്ടെത്തിയ പരിസരവാസികളാണ് കാറിനുള്ളില്‍ നിന്നു നാലുപേരെയും രക്ഷപ്പെടുത്തി കണ്ണൂര്‍ എകെജി ആശുപത്രിയില്‍ എത്തിച്ചത്.


Accidental Death | കണ്ണൂരില്‍ റോഡരികിലെ താഴ്ചയിലേക്ക് കാര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ വിദ്യാര്‍ഥി മരിച്ചു

 

നില ഗുരുതരമായതിനെ തുടര്‍ന്ന് രണ്ടുപേരെ ചാലയിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ബുധനാഴ്ച (17.01.2024) രാവിലെയാണ് അതിതീവ്ര പരിചരണ വിഭാഗത്തിലായിരുന്ന ഡാനിഷ് മരിച്ചത്. മയ്യില്‍ കയരളം സ്വദേശി അബ്ദുല്‍ ഖാദറിന്റെയും നാറാത്ത് യുപി സ്‌കൂളിന് സമീപത്തെ സമീറയുടെയും മകനാണ്.

മൃതദേഹം പോസ്റ്റുമോര്‍ടം നടപടികള്‍ക്കായി മയ്യില്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയതിനുശേഷം കണ്ണൂര്‍ ജില്ലാ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

Keywords: News, Kerala, Kerala-News, Kannur-News, Accident-News, Kannur News, Student, Died, Road Accident, Accidental Death, Local News, Road, Roadside, Car, Hospital, Kannur: Student died in road accident.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia