Accidental Death | കണ്ണൂരില്‍ ടിപര്‍ ലോറിയിടിച്ച് സ്‌കൂടര്‍ യാത്രക്കാരനായ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

 


ADVERTISEMENT

കണ്ണൂര്‍: (KVARTHA) ജില്ലയില്‍ വീണ്ടും ടിപര്‍ ലോറിയിടിച്ച് ഒരാള്‍ കൂടി മരിച്ചു. പാനൂരില്‍ സ്‌കൂടറിന് പിന്നില്‍ ടിപറിടിച്ച് ഹയര്‍ സെകന്‍ഡറി വിദ്യാര്‍ഥിയാണ് ദാരുണമായി മരിച്ചത്. പാനൂര്‍ ചെറിയ പറമ്പത്ത് മുനീര്‍-ഫാത്വിമ ദമ്പതികളുടെ മകന്‍ ഫായിസാണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയായിരുന്നു അപകടം.

Accidental Death | കണ്ണൂരില്‍ ടിപര്‍ ലോറിയിടിച്ച് സ്‌കൂടര്‍ യാത്രക്കാരനായ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം
 
കൂടെയുണ്ടായിരുന്ന സുഹൃത്ത് ആത്തിഖിന് പരുക്കേറ്റു. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ചെറുപുഴയില്‍ ബുധനാഴ്ച രാവിലെ ടിപറിടിച്ച് വയോധികന്‍ മരിച്ചിരുന്നു. ഇതിനു ശേഷമാണ് മറ്റൊരു ദുരന്തം കൂടി സംഭവിച്ചത്. ഫായിസിന്റെ മൃതദേഹം മോര്‍ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Keywords: Kannur: Student Died in Road Accident, Kannur, News, Student Died, Accidental Death, Injury, Dead Body, Mortuary, Obituary, Kerala News.
Aster_MIMS
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia