Attacked | മാവേലി എക്സ്പ്രസില്‍ ആക്രമണം; തിരുവനന്തപുരത്ത് നിന്ന് പഴയങ്ങാടിയിലേക്കുളള യാത്രയ്ക്കിടെ വിദ്യാര്‍ഥിനിയെ ആക്രമിച്ച് സ്വര്‍ണമാല കവര്‍ന്നതായി പരാതി
Apr 13, 2023, 11:30 IST
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) പഴയങ്ങാടിയില്‍ മാവേലി എക്സ്പ്രസില്‍ വിദ്യാര്‍ഥിനിയെ ആക്രമിച്ച് സ്വര്‍ണ മാല കവര്‍ന്നതായി പരാതി. തിരുവനന്തപുരത്ത് നിന്ന് പഴയങ്ങാടിയിലേക്കുളള യാത്രയ്ക്കിടെയാണ് സംഭവം. തിരുവനന്തപുരത്ത് യു പി എസ് സി കോചിങ് പോകുന്ന വിദ്യാര്‍ഥിനിയായ ചെറുതാഴം മണ്ടൂര്‍ കുന്നുമ്പ്രത്തെ അനുശ്രീ നാരായണനാണ് (23) ആക്രമണത്തിനിരയായത്. കവര്‍ച ചെറുക്കുന്നതിനിടയില്‍ വിദ്യാര്‍ഥിനിയുടെ കഴുത്തിനും കൈകള്‍ക്കും പരുക്കേറ്റു.
രണ്ട് പവന് തൂക്കം വരുന്ന മാലയാണ് മോഷ്ടാവ് പൊട്ടിച്ചെടുത്തതെന്ന് പരാതിയില്‍ പറയുന്നു. തിരുവനന്തപുരത്ത് നിന്ന് രാത്രി 7.20ന് മംഗ്ളൂറിലേക്ക് പോവുകയായിരുന്ന മാവേലി എക്സ്പ്രസില്‍ റിസര്‍വേഷന്‍ കോചിലാണ് സംഭവം.
ബുധനാഴ്ച പുലര്‍ചെ രണ്ടിന് കവര്‍ച നടന്നത്. ട്രെയിന്‍ ഷൊര്‍ണൂര്‍ വിട്ടതിനുശേഷമായിരുന്നു സംഭവം. മോഷണം ചെറുക്കാനുള്ള ശ്രമത്തില്‍ മാലയുടെ ലോകറ്റ് വിദ്യാര്‍ഥിനിക്ക് തിരിച്ചു കിട്ടി.
പിടിവലിയ്ക്കിടെ വിദ്യാര്‍ഥിനിയെ തളളി താഴെയിടാനും ശ്രമിച്ചതായും ആക്രമണശേഷം മോഷ്ടാവ് ഓടി കടന്നുകളയുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. പുലര്‍ചെ 5.20 ന് പഴയങ്ങാടിയില്‍ ട്രെയിന്‍ ഇറങ്ങിയ വിദ്യാര്‍ഥിനി റെയില്‍വേ സ്റ്റേഷനില്‍ പരാതി നല്‍കുകയും പിന്നീട് പിതാവിനൊപ്പം പഴയങ്ങാടി താലൂക് ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു. മോഷ്ടാക്കളുടെ സംഘത്തില്‍ രണ്ടു പേരുണ്ടായിരുന്നെന്നാണ് സംശയമെന്ന് പെണ്‍കുട്ടി മൊഴി നല്കി.
Keywords: Kerala, Kerala-News, Kannur-News, News, Train, Attack, Pazhayangadi, Student, Complaint, Theft, Kannur: Student attacked and robbed in Maveli Express.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

