Dog Attack | വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞിന് നേരെ തെരുവുനായ്ക്കളുടെ ആക്രമണം; രക്ഷകനായി അയല്‍വാസി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvarth.com) വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനുനേരെ പാഞ്ഞടുത്ത് തെരുവുനായ്ക്കള്‍. മട്ടന്നൂര്‍ നീര്‍വേലിയിലാണ് സംഭവം. വീടിന്റെ ഗേറ്റ് തുറന്നുകിടക്കുകയായിരുന്നു. ഈ സമയം മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനുനേരെ മൂന്നു നായ്ക്കള്‍ പാഞ്ഞടുക്കുകയും ആക്രമണത്തിന് മുതിരുകയുമായിരുന്നു. കരച്ചില്‍ കേട്ട് ഓടിയെത്തിയ അയല്‍വാസിയാണ് കുഞ്ഞിനെ രക്ഷിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.

Dog Attack | വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞിന് നേരെ തെരുവുനായ്ക്കളുടെ ആക്രമണം; രക്ഷകനായി അയല്‍വാസി

ബുധനാഴ്ച തൃശൂരില്‍ തെരുവുനായയുടെ ആക്രമണത്തില്‍നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വീണ് വിദ്യാര്‍ഥിക്ക് പരുക്കേറ്റ സംഭവവും ഉണ്ടായി. കഴിഞ്ഞദിവസമാണ് കണ്ണൂര്‍ മുഴപ്പിലങ്ങാട് ഭിന്നശേഷിക്കാരനായ പത്തുവയസ്സുകാരന്‍ നിഹാല്‍ നൗശാദ് തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ ക്രൂരമായി മരിച്ചത്.

Keywords: Kannur:  Stray Dog Attack on Toddler, Kannur, News, Stray Dog Attack, Child, Neighbour, Rescued, CCTV, Malayalam News, Student, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia