Conference | വായമുഖ ശസ്ത്രക്രിയ വിദഗ്ധരുടെ സംസ്ഥാന സമ്മേളനം കണ്ണൂരില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (KVARTHA) അസോസിയേഷന്‍ ഓഫ് ഓറല്‍ ആന്‍ഡ് മാക്സിലോ ഫേഷ്യല്‍ സര്‍ജന്‍സ് ഓഫ് ഇന്‍ഡ്യ കേരളഘടകം പത്തൊമ്പതാം വാര്‍ഷികസമ്മേളനം ഒക്ടോബര്‍ 14,15 തീയതികളില്‍ കണ്ണൂര്‍ പയ്യാമ്പലത്തെ കൃഷ്ണ ബീച് റിസോര്‍ടില്‍ നടത്തുമെന്ന് സംഘാടകര്‍ കണ്ണൂര്‍ പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മാക്സ് ഫാക്സ് ഡിജിറ്റല്‍ ഓള്‍ ദിവേ എന്നാണ് ഇത്തവണത്തെ സമ്മേളനത്തിന്റെ പ്രമേയം.

വദന ദന്ദ ശസ്ത്രക്രിയാ രംഗത്തും മുച്ചുറി, മുറി അണ്ണാക്ക്, മുഖ വൈകല്യ ചികിത്സാരംഗത്തും പ്രവര്‍ത്തിക്കുന്ന വായമുഖ ശസ്ത്രക്രിയാ വിദഗ്ധര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. നൂതന ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് മികവേറിയ ശസ്ത്രക്രിയകള്‍ ചുരുങ്ങിയ ചിലവില്‍ ചെയ്യാന്‍ പറ്റുമെന്നും വാഹനാപകടങ്ങളില്‍ പരുക്കേറ്റവര്‍ക്ക് ഈ സംവിധാനം ഏറെ ഉപയോഗ്യമാണെന്നും സംഘാടകര്‍ അറിയിച്ചു.

Conference |  വായമുഖ ശസ്ത്രക്രിയ വിദഗ്ധരുടെ സംസ്ഥാന സമ്മേളനം കണ്ണൂരില്‍

മുഖസൗന്ദര്യ ശസ്ത്രക്രിയകള്‍, വായയിലെ അര്‍ബുദത്തിനുളള ശസ്ത്രക്രിയകള്‍ എന്നിവയെകുറിച്ചു മാക്സിലോ ഫേഷ്യല്‍ സര്‍ജറി രംഗത്തു പ്രവര്‍ത്തിക്കുന്ന വിദഗ്ധര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. കേരളത്തില്‍ നിന്നും അയല്‍സംസ്ഥാനങ്ങളിലും നിന്നുമായി മുന്നൂറില്‍ പരം മാക്സിമോ ഫേഷ്യല്‍ സര്‍ജന്‍മാരും ഉപരിപഠനം നടത്തുന്ന നൂറ്റിഅന്‍പതോളം വിദ്യാര്‍ഥികളും സമ്മേളനത്തില്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ ഡോ വി മനോജ് കുമാര്‍, വിപി ശ്രീജിത്ത്, ഡോ സോണി ജേകബ്, അരുണ്‍ ബാബു, അഖിലേഷ് പ്രതാപ് എന്നിവര്‍ പങ്കെടുത്തു.

Keywords:  Kannur: State Conference of Oral Surgeons, Kannur, News, Oral Surgeons, State Conference, Press Meet, Students, Accident, Injury, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia