SSF Golden Fifty | എസ് എസ് എഫ് ഗോള്‍ഡന്‍ ഫിഫ്റ്റി കേരള വിദ്യാര്‍ഥി സമ്മേളനം ഏപ്രില്‍ 29ന് കണ്ണൂരില്‍ നടത്തും
Mar 2, 2023, 21:27 IST
കണ്ണൂര്‍: (www.kvartha.com) 'നമ്മള് ഇന്‍ഡ്യന്‍ ജനത' എന്ന പ്രമേയത്തില്‍ എസ് എസ് എഫ് ഗോള്‍ഡന്‍ ഫിഫ്റ്റി കേരള വിദ്യാര്‍ഥി സമ്മേളനം ഏപ്രില്‍ 29ന് കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ നടത്തുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സമ്മേളനത്തിന്റെ പ്രചരണം സംഘടനയുടെ വിവിധ ഘടകങ്ങളില്‍ നടന്നുവരുന്നുണ്ട്.
ജില്ലാ കമിറ്റിയുടെ നേതൃത്വത്തില്‍ എട്ടിക്കുളം, പെരിങ്ങത്തൂര്‍ എന്നീ കേന്ദ്രങ്ങളില്‍ നിന്നാരംഭിച്ച് ഇരിക്കൂറില്‍ സമാപിക്കുന്ന ഗോള്‍ഡന്‍ ഫിഫ്റ്റി സഞ്ചാരം ഖദം ഇന്‍ക്വിലാബ് മാര്ച് മൂന്നു മുതല്‍ മൂന്ന് ദിവസങ്ങളിലായി സംഘടിപ്പിച്ചിട്ടുണ്ട്.

ഖദം ഇന്ക്വിലാബിന്റെ ഭാഗമായി കണ്ണൂര്‍ ടൗണ്‍ പൊലീസിന്റെ സഹകരണത്തോടെ അക്ഷയപാത്രം വഴി ഉച്ചയൂണ് വിതരണം, റെയില്‍വേ സ്റ്റേഷനില്‍ റീഡിങ്ങ് കോര്‍ണര്‍, ബസ് സ്റ്റാന്‍ഡില്‍ ഒപണ്‍ ലൈബ്രറി, സ്കൂള്‍ - കോളജ് - ഹോസ്പിറ്റല്‍ കേന്ദ്രീകരിച്ച് വാടര്‍ കൂളര്‍ സ്ഥാപിക്കല്‍, പൊതുജനങ്ങള്‍ സംഗമിക്കുന്നിടത്ത് കമ്യൂണിറ്റി ഫ്രിഡ്ജ് സ്ഥാപിക്കല്‍,ജില്ലയില്‍ തിരഞ്ഞെടുത്ത രണ്ട് കേന്ദ്രങ്ങളില്‍ മെഡികല്‍ കാംപ് എന്നിവ സംഘടിപ്പിക്കും. മുനവ്വിര്‍ അമാനി, ടി പി സൈഫുദ്ധീന്‍, പി റമീസ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Keywords: Kannur: SSF Golden Fifty Kerala Student Conference will be held on April 29, Kannur, News, Conference, Press meet, Kerala.
Keywords: Kannur: SSF Golden Fifty Kerala Student Conference will be held on April 29, Kannur, News, Conference, Press meet, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.