Road Accident | പാനൂരില്‍ സ്പീകറുടെ കാര്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് അപകടത്തില്‍പെട്ടു; സംഭവം പൈലറ്റ് വാഹനം കടന്നുപോയ ഉടനെ

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) കനത്ത പൊലീസ് സുരക്ഷാ ക്രമീകരണങ്ങള്‍ക്കിടെ പാനൂര്‍ ട്രാഫിക് ജംഗ്ഷനില്‍ സ്പീകര്‍ എ എന്‍ ശംസീറിന്റെ കാറില്‍ മറ്റൊരു കാറിടിച്ച് അപകടം. ഞായറാഴ്ച (30.07.2023) രാവിലെ 10 മണിക്ക് പാനൂര്‍ ജംഗ്ഷനിലാണ് അപകടമുണ്ടായത്. 

തലശ്ശേരിയില്‍ നിന്നും കല്ലിക്കണ്ടി ഭാഗത്തേക്ക് വരികയായിരുന്നു സ്പീകറുടെ വാഹനം. പൈലറ്റ് വാഹനം കടന്ന് പോയ ഉടനെ തെറ്റായ ദിശയില്‍ നിന്നെത്തിയ കാറിടിക്കുകയായിരുന്നുവെന്നാണ് വിവരം. 
കാറുകാരനോട് വാഹനമെടുക്കരുതെന്ന് സ്ഥലത്തുണ്ടായിരുന്ന ഹോം ഗാര്‍ഡ് ആംഗ്യം കാട്ടിയിരുന്നുവെന്നും എന്നാല്‍ ഇത് ശ്രദ്ധിക്കാതെ കാര്‍ മുന്നോട്ട് വരികയായിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഈ സമയം സിഗ്‌നല്‍ സംവിധാനം പ്രവര്‍ത്തിപ്പിച്ചിരുന്നില്ല. ഇതും അപകടത്തിന് കാരണമായി. 

സ്പീകറുടെ വാഹനത്തിന്റെ ബോണറ്റിലാണ് കാറിടിച്ചത്. ആര്‍ക്കും പരുക്കില്ല. സ്പീകര്‍ അതേ കാറില്‍ തന്നെ യാത്ര തുടര്‍ന്നു. സംഭവത്തില്‍ സുരക്ഷാവീഴ്ച്ചയുണ്ടായെന്ന കാര്യം പൊലീസ് അന്വേഷിച്ചു വരികയാണ്. 

കഴിഞ്ഞ ദിവസം ബി ജെ പി-യുവമോര്‍ച പ്രതിഷേധത്തെ തുടര്‍ന്ന് സ്പീകര്‍ക്ക് പൊലീസ് സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ സ്പീകറുടെ മാടപ്പീടികയിലെ വസതിയിലും തലശ്ശേരി സ്റ്റേഡിയത്തിലെ എം എല്‍ എയുടെ കാംപ് ഓഫീസിലും പൊലീസ് സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.
Aster mims 04/11/2022

Road Accident | പാനൂരില്‍ സ്പീകറുടെ കാര്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് അപകടത്തില്‍പെട്ടു; സംഭവം പൈലറ്റ് വാഹനം കടന്നുപോയ ഉടനെ


Keywords:  News, Kerala, Kerala-News, Accident-News, Kannur, Speaker,  AN Shamseer, Vehicle, Accident, Panoor, Kannur: Speaker AN Shamseer vehicle met with an accident at Panoor.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script