Snake Bite | തളിപ്പറമ്പ് താലൂക് ആശുപത്രിയില്‍ ഗര്‍ഭിണിയുടെ കൂട്ടിരിപ്പുകാരിയായ സ്ത്രീയ്ക്ക് പാമ്പ് കടിയേറ്റു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തളിപ്പറമ്പ്: (www.kvartha.com) നൂറുകണക്കിനാളുകള്‍ നിത്യേനെ ചികിത്സയ്ക്കായി ആശ്രയിക്കുന്ന തളിപ്പറമ്പ് താലൂക് ആശുപത്രിയിലെ വാര്‍ഡില്‍വെച്ച് രോഗിക്ക് കൂട്ടിരിക്കാനെത്തിയ മധ്യവയസ്‌കയായ സ്ത്രീയ്ക്ക് പാമ്പ് കടിയേറ്റു. ചെമ്പേരി സ്വദേശിയായ ലത(55)യെ പരിയാരം ഗവ മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 
Aster mims 04/11/2022

വെള്ളിയാഴ്ച രാത്രി 12 മണിക്ക് പേ വാര്‍ഡില്‍വെച്ചാണ് സംഭവം. നിലത്ത് കിടക്കുന്നതിനിടെയാണ് ഇവര്‍ക്ക് അണലിയുടെ കടിയേറ്റതെന്ന് സ്ഥിരീകരിച്ചു. ഗര്‍ഭിണിയായ മകള്‍ക്ക് കൂട്ടിരിക്കാനെത്തിയതായിരുന്നു ലത. പാമ്പ് കടിച്ചത് ഉടന്‍തന്നെ മനസിലായതിനാല്‍ വേഗത്തില്‍ ചികിത്സ നല്‍കാനായി. അതുകൊണ്ട് മാത്രമാണ് ലതയുടെ ജീവന്‍ രക്ഷപ്പെട്ടതെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ അറിയിച്ചു.  

നേരത്തെ പരിയാരത്തെ കണ്ണൂര്‍ ഗവ: മെഡികല്‍ കോളജ് ആശുപത്രിയിലും മൂര്‍ഖന്‍ അടക്കമുള്ള ഉഗ്രവിഷമുള്ള പാമ്പുകളുടെ സാന്നിധ്യം വാര്‍ഡുകളിലുണ്ടായിരുന്നു. മഴക്കാലമാവുമ്പോഴാണ് വിഷപാമ്പുകളുടെ സാന്നിധ്യം കൂടി വരുന്നത്. ആശുപത്രികള്‍ക്ക് പരിസരത്തുള്ള കുറ്റിക്കാടുകള്‍ക്കിടയില്‍ നിന്നാണ് പാമ്പുകള്‍ കടന്നുവരുന്നതെന്നാണ് രോഗികളുടെ കൂട്ടിരിപ്പുകാര്‍ പറയുന്നത്. 

പ്രസവത്തിനും മറ്റു ചികിത്സയ്ക്കുമായി സര്‍കാര്‍ ആശുപത്രിയെ ആശ്രയിക്കുന്ന സാധാരണക്കാരായ ആളുകള്‍ ഇപ്പോള്‍ പാമ്പിന്റെ കടിയേല്‍ക്കുമോയെന്ന ഭീതിയിലാണ് ഉള്ളത്.

Snake Bite | തളിപ്പറമ്പ് താലൂക് ആശുപത്രിയില്‍ ഗര്‍ഭിണിയുടെ കൂട്ടിരിപ്പുകാരിയായ സ്ത്രീയ്ക്ക് പാമ്പ് കടിയേറ്റു


Keywords:  News, Kerala, Kerala-News, Kannur, Taliparamba, Snake Bites, Woman, Patient, Taluk Hospital, Kannur-News, Regional-News, Kannur: Snake bites woman who accompanied patient in Taluk Hospital.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia