Education Conference | എസ്‌കെഎസ്എസ്എഫ് ട്രെന്‍ഡ് ദേശീയ വിദ്യാഭ്യാസ സമ്മേളനം കണ്ണൂരില്‍

 


കണ്ണൂര്‍: (www.kvartha.com) എസ്‌കെഎസ്എസ്എഫ് (സമസ്ത കേരള സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍) 35-ാം വാര്‍ഷികത്തിന്റെ ഭാഗമായി അതിന്റെ വിദ്യാഭ്യാസ വിഭാഗമായ ട്രെന്‍ഡിന്റെ ദേശീയ വിദ്യാഭ്യാസ സമ്മേളനം സെപ്തംബര്‍ ഒന്‍പതിന് രാവിലെ 8.30 മുതല്‍ ലക്‌സോടിക ഇന്റര്‍നാഷനല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കും.

സമ്മേളനത്തില്‍ നന്തി ദാറുസലാം കോളജ് പ്രൊഫ. ശുഹൈബുല്‍ ഹൈതമി ആമുഖപ്രഭാഷണം നടത്തും. ദി ടെലഗ്രാഫ് പത്രത്തിന്റെ എഡിറ്റര്‍ ആര്‍ രാജഗോപാല്‍ അകാഡമിക സമ്മേളനം ഉദ്ഘാടനം ചെയ്യും. എസ്‌കെഎസ്എസ്എഫ് സംസ്ഥാന ഉപാധ്യക്ഷന്‍ സത്താര്‍ പന്തല്ലൂര്‍ അധ്യക്ഷനാകും. എം വിജിന്‍ എം എല്‍ എ അതിഥിയാകും.

ദേശീയ വിദ്യാഭ്യാസ നയവുമായി നടക്കുന്ന ചര്‍ചയില്‍ കേരള കേന്ദ്ര സര്‍വകലാശാല എജ്യുകേഷന്‍ ഡിപാര്‍ട്‌മെന്റിലെ പ്രൊഫ. ഡോ. അമൃത ജി കുമാര്‍, മീഡിയവണ്‍ എഡിറ്റര്‍ നിശാദ് റാവുത്തര്‍, അഡാപ്റ്റ് സി ഇ ഒ ഉമര്‍ അബുസലാം, എസ് എന്‍ ഇ സി കണ്‍വീനര്‍ ഡോ. ബശീര്‍ പനങ്ങാങ്ങര എന്നിവര്‍ വിഷയാവതരണം നടത്തും.

ഉച്ചയ്ക്ക് നടക്കുന്ന കേരള മോഡല്‍ ഓഫ് എജ്യുകേഷന്‍ ചര്‍ചയില്‍ ഡോ. പി ജെ വിന്‍സന്റ്, ഡോ. സരിന്‍, മുസ്‌ലിം യൂത്ത് ലീഗ് അഖിലേന്‍ഡ്യ സെക്രടറി ഫൈസല്‍ ബാബു തുടങ്ങിയവര്‍ വിഷയാവതരണം നടത്തും. ട്രെന്‍ഡ് പാട്രണ്‍ എസ് വി മുഹമ്മദലി മോഡറേറ്റര്‍ ആയിരിക്കും. സമാപന സമ്മേളനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന്
സമ്മേളന ഭാഗമായി പരിശീലനം നല്‍കുന്ന ആയിരം പ്രാദേശിക വിദ്യാഭ്യാസ പ്രവര്‍ത്തകരെ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ സമൂഹത്തിന് സമര്‍പിക്കും.

ഓരോ പ്രദേശത്ത് നിന്നും തിരഞ്ഞെടുക്കപ്പെട്ട ആയിരം വിദ്യാഭ്യാസ പ്രവര്‍ത്തകരും ട്രെന്‍ഡിന്റെ പരിശീലകരും വിവിധ വിദ്യാഭ്യാസ സ്ഥാപന മേധാവികളും ട്രെന്‍ഡിന്റെ വിവിധ ഘടകങ്ങളിലെ ഭാരവാഹികളും അടങ്ങുന്ന രണ്ടായിരത്തോളം പ്രതിനിധികളാണ് സമ്മേളനത്തില്‍ സംഗമിക്കുക. ട്രെന്‍ഡിന്റെ കീഴിലുള്ള വിദ്യാഭ്യാസ പദ്ധതികളെ താഴെ തട്ടില്‍ ലഭ്യമാക്കുകയെന്നതാണ് ട്രെന്‍ഡ് എജ്യുകേറ്റര്‍ എന്ന പ്രവര്‍ത്തകരിലൂടെ ഉദ്ദേശിക്കുന്നത്.

ട്രെന്‍ഡ് എജ്യൂകേറ്റര്‍മാര്‍ക്കുള്ള മൊബൈല്‍ ആപ്ലികേഷന്‍ ലോന്‍ജിങ് കെ സുധാകരന്‍ എം പി നിര്‍വഹിക്കും. എജ്യൂകേറ്റര്‍മാര്‍ക്കുള്ള കൈപുസ്തകം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ട്രഷറര്‍ കൊയ്യോട് പി പി ഉമര്‍ മുസ്ലിയാര്‍ പ്രകാശനം ചെയ്യും. ട്രെന്‍ഡിന്റെ പുതിയ ലോഗോ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പ്രകാശനം ചെയ്യും. എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷനാകും.

സമസ്ത കേന്ദ്ര മുശാവറ അംഗം ടി എസ് ഇബ്രാഹിം മുസ്ലിയാര്‍, എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രടറി റശീദ് ഫൈസി വെള്ളായിക്കോട്, ഉപാധ്യക്ഷന്‍ സയ്യിദ് ഹാശിറലി തങ്ങള്‍ പാണക്കാട്, സ്വാഗതസംഘം ചെയര്‍മാന്‍ കെ പി അബ്ദുല്‍ ബാഖി, കണ്‍വീനര്‍ മഹ്മൂദ് ആലാംകുളം, വിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ കെ മോയിന്‍കുട്ടി, സുപ്രഭാതം സി ഇ ഒ മുസ്തഫ മുണ്ടുപാറ, ട്രെന്‍ഡ് പാട്രണ്‍ ശാഹുല്‍ ഹമീദ് മേല്‍മുറി, എസ് കെ എസ് എസ് എഫ് നാഷണല്‍ സെക്രടറി അസ്ലം ഫൈസി ബെംഗ്‌ളൂറു, സംസ്ഥാന ട്രഷറര്‍ സയ്യിദ് ഫക്കറുദ്ധീന്‍ തങ്ങള്‍ കണ്ണന്തളി, വര്‍കിങ് സെക്രടറി അയ്യൂബ് മുട്ടില്‍, പ്രീ സ്‌കൂള്‍ ചെയര്‍മാന്‍ ഡോ. മജീദ് കൊടക്കാട്, അസ്ലം അസ്ഹരി, നാസര്‍ ഫൈസി പാവന്നൂര്‍, ട്രെന്‍ഡ് ചെയര്‍മാന്‍ ശാഫി ആട്ടീരി, കണ്‍വീനര്‍ ഡോ. എം അബ്ദുല്‍ ഖയ്യൂം തുടങ്ങിയവര്‍ സംസാരിക്കുമെന്ന് ട്രെന്‍ഡ് സംസ്ഥാന കണ്‍വീനര്‍ ഡോ. എം അബ്ദുല്‍ ഖയ്യൂം, ജില്ലാ കണ്‍വീനര്‍ നിശാദ് ചാലാട്, സംസ്ഥാന സമിതിയംഗം സിജാസ് എറണാകുളം, എസ് കെ എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് അസ്ലം അസ്ഹരി പൊയ്ത്തുംകടവ്, ജില്ലാ സെക്രടറി നാസര്‍ ഫൈസി പാവന്നൂര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.


Education Conference | എസ്‌കെഎസ്എസ്എഫ് ട്രെന്‍ഡ് ദേശീയ വിദ്യാഭ്യാസ സമ്മേളനം കണ്ണൂരില്‍


Keywords:  News, Kerala, Kerala-News, Kannur-News, Malayalam-News, Kannur News, SKSSF, Trend, National, Education Conference, Press Meet, Kannur: SKSSF Trend National Education Conference at Kannur.





ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia