Singer Venugopal | കണ്ണൂരില്‍ ക്ഷേത്രദര്‍ശനത്തിനായി മലയാളികളുടെ പ്രിയഗായകന്‍ വേണുഗോപാലും ഭാര്യയുമെത്തി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) കണ്ണൂരിലെ ക്ഷേത്രദര്‍ശനത്തിന് പ്രശസ്ത ചലച്ചിത്ര പിന്നണിഗായകന്‍ ജി വേണുഗോപാലും പത്നി രശ്മിയുമെത്തി. തിങ്കളാഴ്ച രാവിലെ ഏഴരയോടെയാണ് പൊക്യാരത്തച്ചമ്മയെന്നു ഭക്തര്‍ വിളിക്കുന്ന ആദി പരാശക്തിയെ വണങ്ങാന്‍ വേണുഗോപാലും ഭാര്യയും അഴീക്കോട് പൊക്യാരത്ത് ക്ഷേത്രത്തിലെത്തിയത്.
Aster mims 04/11/2022

Singer Venugopal | കണ്ണൂരില്‍ ക്ഷേത്രദര്‍ശനത്തിനായി മലയാളികളുടെ പ്രിയഗായകന്‍ വേണുഗോപാലും ഭാര്യയുമെത്തി

ഭാഗ്യസൂക്ത പുഷ്പാഞ്ജലിയും പ്രത്യേക പൂജയും നടത്തിയ ശേഷം മേല്‍ശാന്തി പള്ളിയില്ലത്ത് മുരളീകൃഷ്ണന്‍ നമ്പൂതിരിയില്‍ നിന്ന് വേണുഗോപാലും സഹധര്‍മിണിയും
പ്രസാദം വാങ്ങി. എല്ലാ മാസവും ജന്മനക്ഷത്രദിനം പൂജ നടത്താന്‍ ക്ഷേത്രത്തില്‍ ഏര്‍പ്പാടാക്കിയാണ് വേണുഗോപാല്‍ മടങ്ങിയത്.

Singer Venugopal | കണ്ണൂരില്‍ ക്ഷേത്രദര്‍ശനത്തിനായി മലയാളികളുടെ പ്രിയഗായകന്‍ വേണുഗോപാലും ഭാര്യയുമെത്തി

ക്ഷേത്ര കമിറ്റി ഭാരവാഹികളായ ലതേഷ്, സുരേന്ദ്രന്‍, രാധാകൃഷ്ണന്‍, രജിത്
വിജയന്‍, അഴീക്കോടന്‍ വീട്ടില്‍ രാജന്‍ നമ്പ്യാര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് മലയാളിയുടെ പ്രിയ ഗായകനെ സ്വീകരിച്ചു. അഴീക്കോടിന്റെ തട്ടകത്തമ്മയായ പൊക്യാരത്തച്ചമ്മയുടെ തിരുനടയില്‍ ഏറെ നേരം പ്രാര്‍ഥിച്ച ശേഷമാണ് മടങ്ങിയത്.

കണ്ണൂരിലെത്തിയ ജി വേണുഗോപാല്‍ പറശ്ശിനി മടപ്പുര ക്ഷേത്രത്തിലും ദര്‍ശനം നടത്തി. തുടര്‍ന്ന് ചിറക്കല്‍ കുന്നാവ് മുച്ചിലോട്ട് കാവിലെത്തി തെയ്യം കണ്ട ശേഷമാണ് മടങ്ങിയത്.

Keywords: Kannur: Singer Venugopal and his wife came to visit temple, Kannur, News, Singer, Temple, Visit, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia