Singer Venugopal | കണ്ണൂരില്‍ ക്ഷേത്രദര്‍ശനത്തിനായി മലയാളികളുടെ പ്രിയഗായകന്‍ വേണുഗോപാലും ഭാര്യയുമെത്തി
Jan 9, 2023, 20:10 IST
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) കണ്ണൂരിലെ ക്ഷേത്രദര്‍ശനത്തിന് പ്രശസ്ത ചലച്ചിത്ര പിന്നണിഗായകന്‍ ജി വേണുഗോപാലും പത്നി രശ്മിയുമെത്തി. തിങ്കളാഴ്ച രാവിലെ ഏഴരയോടെയാണ് പൊക്യാരത്തച്ചമ്മയെന്നു ഭക്തര്‍ വിളിക്കുന്ന ആദി പരാശക്തിയെ വണങ്ങാന്‍ വേണുഗോപാലും ഭാര്യയും അഴീക്കോട് പൊക്യാരത്ത് ക്ഷേത്രത്തിലെത്തിയത്.
ഭാഗ്യസൂക്ത പുഷ്പാഞ്ജലിയും പ്രത്യേക പൂജയും നടത്തിയ ശേഷം മേല്‍ശാന്തി പള്ളിയില്ലത്ത് മുരളീകൃഷ്ണന്‍ നമ്പൂതിരിയില്‍ നിന്ന് വേണുഗോപാലും സഹധര്‍മിണിയും
പ്രസാദം വാങ്ങി. എല്ലാ മാസവും ജന്മനക്ഷത്രദിനം പൂജ നടത്താന്‍ ക്ഷേത്രത്തില്‍ ഏര്‍പ്പാടാക്കിയാണ് വേണുഗോപാല്‍ മടങ്ങിയത്.
ക്ഷേത്ര കമിറ്റി ഭാരവാഹികളായ ലതേഷ്, സുരേന്ദ്രന്‍, രാധാകൃഷ്ണന്‍, രജിത്
വിജയന്‍, അഴീക്കോടന്‍ വീട്ടില്‍ രാജന്‍ നമ്പ്യാര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് മലയാളിയുടെ പ്രിയ ഗായകനെ സ്വീകരിച്ചു. അഴീക്കോടിന്റെ തട്ടകത്തമ്മയായ പൊക്യാരത്തച്ചമ്മയുടെ തിരുനടയില്‍ ഏറെ നേരം പ്രാര്‍ഥിച്ച ശേഷമാണ് മടങ്ങിയത്.
കണ്ണൂരിലെത്തിയ ജി വേണുഗോപാല്‍ പറശ്ശിനി മടപ്പുര ക്ഷേത്രത്തിലും ദര്‍ശനം നടത്തി. തുടര്‍ന്ന് ചിറക്കല്‍ കുന്നാവ് മുച്ചിലോട്ട് കാവിലെത്തി തെയ്യം കണ്ട ശേഷമാണ് മടങ്ങിയത്.
Keywords: Kannur: Singer Venugopal and his wife came to visit temple, Kannur, News, Singer, Temple, Visit, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.


