10കോടി രൂപയുടെ തട്ടിപ്പില്‍ സര്‍വ്വീസ് സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റ് ഉള്‍പ്പെടെ 16 പേര്‍ അറസ്റ്റില്‍
Nov 11, 2016, 13:41 IST
കണ്ണൂര്‍: (www.kvartha.com 11.11.2016) 10കോടി രൂപയുടെ തട്ടിപ്പില്‍ സര്‍വ്വീസ് സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റ് ഉള്‍പ്പെടെ 16 പേര്‍ പിടിയില്‍. വളപട്ടണം സര്‍വ്വീസ് സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റ് വളപട്ടണത്തെ മില്‍ റോഡിന് സമീപത്തെ ടി. സെയ്ഫുദ്ദീന്‍ (65) ഉള്‍പ്പെടെയുള്ളവരാണ് പിടിയിലായത്.
Keywords: Kannur, Police, Arrest, Corruption, Bank, President, House, Raid, Custody, Kerala.
വളപട്ടണം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ നടന്ന പോലീസിന്റെ വന്‍ കോമ്പിംഗ് ഓപ്പറേഷനിലാണ് പതിനാറു പേരും പിടിയിലായത്. കണ്ണൂര്‍ ഡിവൈ.എസ്.പി പി.പി സദാനന്ദന്റെ നേതൃത്വത്തില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചു മുതല്‍ നടന്ന വ്യാപക റെയ്ഡില്‍ ആറ് വാറണ്ട് പ്രതികള്‍, മൂന്ന് പിടികിട്ടാപ്പുള്ളികള്‍, അന്വേഷണം തുടരുന്ന കേസുകളിലെ ഏഴ് പ്രതികള്‍ എന്നിവരാണ് അറസ്റ്റിലായത്.
ബാങ്കില്‍ തട്ടിപ്പ് നടന്ന കാലത്തെ ആറ് ഡയറക്ടര്‍മാരും അറസ്റ്റിലായതോടെ സംസ്ഥാനത്തെ
സഹകരണ ബാങ്കുകളില്‍ നടന്ന ഏറ്റവും വലിയ തട്ടിപ്പ് കേസ് പുതിയ വഴിത്തിരിവിലെത്തിയിരിക്കയാണ്. കോടികള്‍ തട്ടിപ്പ് നടത്തിയത് വര്‍ഷങ്ങള്‍ക്കു മുമ്പാണെങ്കിലും ഈ കേസില്‍ പ്രതികളുടെ അറസ്റ്റ് ഇതാദ്യമാണ്.
പതിനഞ്ച് എസ്.ഐ മാര്‍ ഉള്‍പ്പെട്ട സംഘം പലസംഘങ്ങളായി തിരിഞ്ഞു നടത്തിയ ഓപ്പറേഷനില്‍ മണിക്കൂറുകള്‍ക്കകം നൂറോളം വീടുകള്‍ റെയ്ഡിന് വിധേയമാക്കി. പോലീസിന്റെ മിന്നല്‍ നീക്കത്തില്‍ പരിഭ്രാന്തരായ പ്രതികളെല്ലാം യാതൊരു ചെറുത്തുനില്‍പ്പുമില്ലാതെ കീഴടങ്ങുകയായിരുന്നു. പോലീസ് പിടിയിലായവരില്‍ മുന്‍ ബാങ്ക് സെക്രട്ടറി ഹംസ, മുന്‍ ബാങ്ക് ഡയറക്ടര്‍മാരായ ആറു പേര്‍ എന്നിവരും ഉള്‍പ്പെടും.
പിടിയിലായ മുന്‍ ബാങ്ക് പ്രസിഡന്റ് സെയ്ഫുദ്ദീന്‍ നേരത്തെ മുസ്ലീം ലീഗ് മണ്ഡലം പ്രസിഡന്റുകൂടിയായിരുന്നു. കസ്റ്റഡിയിലായ ആറു മുന്‍ ഡയറക്ടര്‍മാരും മുസ്ലീംലീഗിലെയും കോണ്‍ഗ്രസിലെയും അംഗങ്ങളാണ്. പ്രതികളെ വെള്ളിയാഴ്ച രാവിലെ 9.30 മണിയോടെ വളപട്ടണം പോലീസ് സ്‌റ്റേഷനില്‍നിന്ന് കണ്ണൂര്‍ ഡിവൈ.എസ്.പി ഓഫീസില്‍ കൊണ്ടുവന്ന് ഡിവൈ.എസ്.പി സദാനന്ദന്റെ നേതൃത്വത്തില്‍ ചോദ്യംചെയ്യല്‍ തുടരുകയാണ്.
വളപട്ടണം ബാങ്കിലെ തട്ടിപ്പ് സംബന്ധിച്ച് മുപ്പതിലധികം കുറ്റപത്രങ്ങളാണ് പോലീസ് തയ്യാറാക്കിവരുന്നത്. നേരത്തെ രണ്ട് കുറ്റപത്രങ്ങള്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇത് വിചാരണയിലെത്തിയ ഘട്ടത്തിലാണ് പ്രതികളെ നാടകീയമായി അറസ്റ്റുചെയ്തിരിക്കുന്നത്. പിടിയിലായ മുന്‍ ബാങ്ക് പ്രസിഡന്റ് ഉള്‍പ്പടെയുള്ള ഡയറക്ടര്‍മാര്‍ ഇതിനിടെ കോടതിയില്‍നിന്ന് മുന്‍കൂര്‍ ജാമ്യം സമ്പാദിച്ചിരുന്നുവെന്നും പറയുന്നു. വലിയ വിലയില്ലാത്ത ചതുപ്പു നിലം പണയത്തില്‍വെച്ച് ലക്ഷങ്ങളുടെ തട്ടിപ്പായിരുന്നു ആദ്യം നടത്തിയത്.
രണ്ടാം ഘട്ടം ഇതേതട്ടിപ്പ് ആവര്‍ത്തിച്ച് കോടികളിലെത്തുകയായിരുന്നു. പണയ സ്വര്‍ണത്തിലും തട്ടിപ്പ് തുടര്‍ന്നതോടെ കേരളംകണ്ട ഏറ്റവും വലിയ പത്ത് കോടിയില്‍പ്പരം രൂപയുടെ തട്ടിപ്പാണ് വളപട്ടണം സഹകരണ ബാങ്കില്‍ നടന്നതെന്നുപറയാം. ഇതിനിടെ ചെക്കുപയോഗപ്പെടുത്തിയുള്ള അനേകം തട്ടിപ്പും ഇവിടെ നടന്നു.
എല്ലാ തട്ടിപ്പുകളും മുന്‍ ഡിവൈ.എസ്.പി സന്തോഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പുറത്തുകൊണ്ടുവന്നത്. തട്ടിപ്പു പുറത്തുവന്ന് മാസങ്ങള്‍ കഴിഞ്ഞശേഷമാണ് ബാങ്ക് ഭരണ സമിതി പിരിച്ചുവിട്ട് അഡ്മിനിസ്‌ട്രേറ്റീവ് ഭരണം ഏര്‍പ്പെടുത്തിയത്. അന്വഷണത്തിനിടെ പ്രതികള്‍ പലരും ഒളിവില്‍ പോവുകയും ചെയ്തു. രാഷ്ട്രീയ സ്വാധീനത്തിന്റെ മറവില്‍ എല്ലാവരുടെയും അറസ്റ്റ് വൈകുകയും ചെയ്തു.
പുതിയ ഭരണ മാറ്റത്തോടെ പ്രതികളുടെ അറസ്റ്റ് ഏത് നിമിഷവും ഉണ്ടായേക്കാമെന്ന് കരുതുമ്പോഴാണ് പ്രതികളില്‍ ചിലര്‍ കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം നേടിയത്. മാസങ്ങള്‍ക്കു മുമ്പ് നടന്ന വളപട്ടണം സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ പുതിയ ഭരണസമിതി അധികാരമേല്‍ക്കുകയായിരുന്നു. ഇപ്പോള്‍ മുസ്ലീം ലീഗും കോണ്‍ഗ്രസും ചേര്‍ന്നാണ് ബാങ്ക് ഭരിക്കുന്നത്. ബാങ്ക് തട്ടിപ്പ് കേസിനു പുറമെ ഏതാനും വാറണ്ട് പ്രതികളും പിടികിട്ടാപ്പുള്ളികളുമായി ചിലരും കോമ്പിംഗ് ഓപ്പറേഷനില്‍ പോലീസിന്റെ പിടിയിലാണ്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.