Missing | പെട്ടെന്നുണ്ടായ അടിയൊഴുക്കില്‍ അപകടം; പുഴയില്‍ കക്ക വരാനിറങ്ങിയപ്പോള്‍ കാണാതായ യുവാവിനായി തിരച്ചില്‍ ഊര്‍ജിതമാക്കി

 


ADVERTISEMENT

തളിപ്പറമ്പ്: (KVARTHA) ഏഴോം ബോട് കടവിന് സമീപം അകത്തേകൈ വലിയകണ്ട പുഴയില്‍ കക്ക വാരുന്നതിനിടയില്‍ ഒഴുക്കില്‍പെട്ട് കാണാതായ യുവാവിനായി അഗ്നിരക്ഷാസേനയും പൊലീസും തിരച്ചില്‍ ഊര്‍ജിതമാക്കി. ഏഴോം പഞ്ചായതിന് സമീപമുള്ള കല്ലക്കുടിയന്‍ വിനോദ് (47) എന്നയാളെയാണ് കാണാതായത്.

തിങ്കളാഴ്ച (22.01.2024) ആറ് മണിയോട് കൂടിയാണ് കാണാതായത്. രണ്ട് സുഹൃത്തുക്കളോടൊപ്പം അകത്തേകൈ പുഴയില്‍ കക്ക വാരാനായി ഇയാള്‍ ഇറങ്ങുകയായിരുന്നു. പെട്ടെന്ന് ഉണ്ടായ അടിയൊഴുക്കില്‍ വിനോദ് ഒഴുക്കില്‍പെട്ട് മുങ്ങിതാഴ്ന്ന് കാണാതായെന്ന് ഒപ്പമുള്ളവര്‍ പറഞ്ഞു. കൂടെയിറങ്ങിയവര്‍ നീന്തി രക്ഷപ്പെട്ട് പരിസരവാസികളെ വിവരം അറിയിക്കുകയായിരുന്നു.


Missing | പെട്ടെന്നുണ്ടായ അടിയൊഴുക്കില്‍ അപകടം; പുഴയില്‍ കക്ക വരാനിറങ്ങിയപ്പോള്‍ കാണാതായ യുവാവിനായി തിരച്ചില്‍ ഊര്‍ജിതമാക്കി



തുടര്‍ന്ന് തളിപ്പറമ്പില്‍ നിന്നെത്തിയ അഗ്നിരക്ഷാസേന, മീന്‍പിടുത്ത തൊഴിലാളികളും പ്രദേശവാസികളും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ചൊവ്വാഴ്ച (23.01.2024) രാവിലെ 9 മണിയോടെ തളിപ്പറമ്പ്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്നെത്തിയ അഗ്നിരക്ഷാസേന സംഘവും ചേര്‍ന്ന് തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. ഏഴോം പഞ്ചായത് പ്രസിഡന്റ് പി ഗോവിന്ദന്‍, പഞ്ചായതംഗം കെ വി രാജന്‍ എന്നിവര്‍ സ്ഥലത്തുണ്ട്.

Keywords: Taliparamba News, Kannur News, Local News, Search, Missing, Young Man, Catching, Clams, News, Kerala, Kerala-News, Regional-News, Kannur: Search for the missing young man while catching clams.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia