Santosh Trophy | സന്തോഷ് ട്രോഫി പരിശീലന കാംപ് കണ്ണൂരില്‍ തുടങ്ങി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (KVARTHA) സന്തോഷ് ട്രോഫി ഫുട്ബോള്‍ പരിശീലന കാംപ് കണ്ണൂരില്‍ തുടങ്ങി. ഫൈനല്‍ റൗണ്ടിനായുള്ള കേരളത്തിന്റെ രണ്ടാംഘട്ട പരിശീലമാണ് നടക്കുന്നത്. കാംപ് മുനിസിപല്‍ സ്റ്റേഡിയത്തിലാണ് തുടങ്ങിയത്. ഈ സ്റ്റേഡിയത്തില്‍ തന്നെയാണ് കേരള പ്രീമിയര്‍ ലീഗ് (കെപിഎല്‍) സൂപര്‍ സിക്സ് മത്സരങ്ങളും നടക്കുന്നത്. കെ പി എലില്‍ കേരളത്തിന്റെ സാധ്യതാ ടീമിലുള്ള ഭൂരിഭാഗം കളിക്കാരും പങ്കെടുക്കുന്നുണ്ട്. പരിശീലന കാംപ് കണ്ണൂരിലേക്ക് മാറ്റാനുള്ള പ്രധാന കാരണം ഇത് തന്നെയാണ്.

Santosh Trophy | സന്തോഷ് ട്രോഫി പരിശീലന കാംപ് കണ്ണൂരില്‍ തുടങ്ങി


മുന്‍പ് പരിശീലനം നടന്നിരുന്നത് എറണാകുളം കോതമംഗലം എംഎ കോളജ് മൈതാനത്തായിരുന്നു. 12 താരങ്ങള്‍ മാത്രമായിരുന്നു പരിശീലനത്തിന് എത്തിയത്. ഫെബ്രുവരി 21 മുതല്‍ മാര്‍ച് ഒമ്പതുവരെ അരുണാചല്‍ പ്രദേശ് ഇറ്റാനഗറിലെ യുപിയയിലാണ് സന്തോഷ് ട്രോഫി നടക്കുന്നത്. മത്സരങ്ങളെല്ലാം നടക്കുന്നത് ഗോള്‍ഡന്‍ ജൂബിലി ടര്‍ഫ് സ്റ്റേഡിയത്തിലായിരിക്കും. 21ന് നടക്കുന്ന ആദ്യ കളിയില്‍ കേരളം അസമിനെ നേരിടും.

Keywords: Kannur: Santosh Trophy training camp started, Kannur, News, Santosh Trophy, Training camp, Started, KPL, Players, Ernakulam, College, Ground, Kerala News. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia