SWISS-TOWER 24/07/2023

Fire Accident | നടുവില്‍ പള്ളിത്തട്ടില്‍ ഓടിക്കൊണ്ടിരുന്ന ലോറി കത്തിനശിച്ചു; ടയര്‍ പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ടെത്തിയ സമീപവാസികളാണ് അഗ്നിരക്ഷാസേനെയ വിവരം അറിയിച്ചത്

 


ADVERTISEMENT

കണ്ണൂര്‍: (KVARTHA) നടുവില്‍ പള്ളിത്തട്ടില്‍ ഓടിക്കൊണ്ടിരുന്ന ലോറി കത്തി നശിച്ചു. തിങ്കളാഴ്ച (04.03.2024) പുലര്‍ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. തളിപ്പറമ്പില്‍ നിന്നും രണ്ട് യൂനിറ്റ് ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ശ്രീകണ്ഠപുരം നിടിയേങ്ങയില്‍ കുഴല്‍ക്കിണര്‍ നിര്‍മാണത്തിനുശേഷം ആലക്കോടേക്ക് വരികയായിരുന്ന ലോറിക്കാണ് തീ പിടിച്ചത്.

കയറ്റം കയറിയതിനുശേഷം അസാധാരണമായി സൈലന്‍സറില്‍ നിന്നും പുക ഉയരുന്നത് കണ്ട് ഡ്രൈവര്‍ ലോറി നിര്‍ത്തി. തുടര്‍ന്ന് ചാക്ക് നനച്ച് പുക ശമിപ്പിക്കാന്‍ ശ്രമം നടത്തുന്നതിനിടെ തീ ആളിപ്പടരുകയാരുന്നു, ഉടന്‍തന്നെ ഡ്രൈവറും സഹായിയും ഓടി രക്ഷപ്പെട്ടു.

Fire Accident | നടുവില്‍ പള്ളിത്തട്ടില്‍ ഓടിക്കൊണ്ടിരുന്ന ലോറി കത്തിനശിച്ചു; ടയര്‍ പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ടെത്തിയ സമീപവാസികളാണ് അഗ്നിരക്ഷാസേനെയ വിവരം അറിയിച്ചത്

വാഹനത്തിന്റെ ടയര്‍ പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ടെത്തിയ സമീപവാസികളാണ് തളിപ്പറമ്പ് അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചത്. വാഹനം പൂര്‍ണമായും കത്തി നശിച്ചു. അതേസമയം സമീപത്തെ വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

Keywords:
News, Kerala, Kerala-News, Kannur, Kannur-News, Kannur News, Fire, Accident, Caught, Lorry, Naduvil News, Local News, Road, Kannur: Running Lorry Caught Fire.
Aster mims 04/11/2022 < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia