Retired BSF | വിരമിച്ച ബിഎസ്എഫ് സൈനികരുടെ വാര്‍ഷിക പൊതുയോഗം ധര്‍മശാലയില്‍ നടക്കും
Sep 6, 2023, 08:08 IST
കണ്ണൂര്‍: (www.kvartha.com) വിരമിച്ച ബിഎസ്എഫ് പി ഡബ്ലു എ (BSF PWA- Border Security Force Personnel Welfare Association) കണ്ണൂര്‍ ജില്ലാ വാര്‍ഷിക പൊതുയോഗം സെപ്തംബര്‍ ഒന്‍പതിന് ധര്‍മശാല കോഫി ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ കണ്ണൂര്‍ പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
രക്ഷാധികാരി എ കെ രാമന്‍ ഉദ്ഘാടനം ചെയ്യും. വിരമിച്ച ബിഎസ്എഫ് കമാന്‍ഡന്റ് അമീര്‍ അലി മുഖ്യാതിഥിയാകും. എം പി പുരുഷോത്തമന്‍ അധ്യക്ഷത വഹിക്കും. ചടങ്ങില്‍ 1971 ല്‍ ഇന്‍ഡ്യാ - പാക് യുദ്ധത്തില്‍ പങ്കെടുത്ത അംഗങ്ങളെയും 75 വയസിന് മുകളില്‍ പ്രായമായ അംഗങ്ങളെയും ആദരിക്കും.
കലാകായിക മത്സരങ്ങളില്‍ സംസ്ഥാന ദേശീയ മത്സരങ്ങളില്‍ സമ്മാനര്‍ഹരായവരെയും ഉന്നത വിദ്യാഭ്യാസ പരീക്ഷകളില്‍ 90 ശതമാനത്തിന് മുകളില്‍ വിജയം കൈവരിച്ചവരെയും എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ എ പ്ലസ് നേടിയ അംഗങ്ങളുടെ മക്കളെയും അനുമോദിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ എം പി പുരുഷോത്തമന്‍, ഒ ജി നമ്പ്യാര്‍, പി വി സുരേഷ്‌കുമാര്‍, പി കെ മാധവന്‍, എം പി ജനാര്‍ദനന്‍ എന്നിവര്‍ പങ്കെടുത്തു.
Keywords: News, Kerala, Kerala-News, News-Malayalam, Kannur-News, Dharamsala News, Kannur News, Retired BSF, Soldiers, Annual Meeting, Kannur: Retired BSF Soldiers Annual General Meeting will be held at Dharamsala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.