Kannur Airport | കണ്ണൂര്‍ - റാസല്‍ഖൈമ വിമാന സര്‍വീസ് കണ്ണൂര്‍ വിമാനതാവളത്തില്‍നിന്നും തുടങ്ങി

 


ADVERTISEMENT

കണ്ണൂര്‍: (KVARTHA) വേനല്‍ക്കാല ഷെഡ്യൂളില്‍ ഉള്‍പെടുത്തി കണ്ണൂര്‍ വിമാനതാവളത്തില്‍ നിന്ന് റാസല്‍ഖൈമയിലേക്ക് എയര്‍ഇന്‍ഡ്യ എക്‌സ്പ്രസ് സര്‍വീസ് തുടങ്ങി. ചൊവ്വ, ബുധന്‍, വെള്ളി ദിവസങ്ങളിലാണ് സര്‍വീസുകള്‍ നടത്തുന്നത്. വൈകുന്നേരം 6.15ന് കണ്ണൂരില്‍ നിന്ന് പുറപ്പെട്ട് 8.45ന് റാസല്‍ഖൈമയിലെത്തും. തിരികെ പ്രാദേശികസമയം 9.45ന് പുറപ്പെട്ട് പുലര്‍ചെ 3.10ന് കണ്ണൂരിലെത്തും.

ദമാമിലേക്ക് കഴിഞ്ഞ ദിവസം മുതലാണ് എയര്‍ ഇന്‍ഡ്യ എക്‌സ്പ്രസ് സര്‍വീസ് തുടങ്ങിയത്. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലാണ് സര്‍വീസുകള്‍. പുലര്‍ചെ 5.15ന് കണ്ണൂരില്‍ നിന്ന് പുറപ്പെട്ട് 7.30ന് ദമാമിലെത്തുന്ന വിധത്തിലാണ് ക്രമീകരിച്ചിട്ടുള്ളത്. തിരികെ പ്രാദേശിക സമയം 8.30ന് പുറപ്പെട്ട് വൈകിട്ട് 3.45ന് കണ്ണൂരിലെത്തും. ഗോഫസ്റ്റ് സര്‍വീസ് അവസാനിപ്പിച്ചശേഷം കണ്ണൂര്‍ - ദമാം സെക്ടറില്‍ സര്‍വീസുകളുണ്ടായിരുന്നില്ല.

Kannur Airport | കണ്ണൂര്‍ - റാസല്‍ഖൈമ വിമാന സര്‍വീസ് കണ്ണൂര്‍ വിമാനതാവളത്തില്‍നിന്നും തുടങ്ങി

വേനല്‍ക്കാല ഷെഡ്യൂളില്‍ അബൂദബിയിലേക്ക് ആഴ്ചയില്‍ 10 സര്‍വീസുകളും ശാര്‍ജയിലേക്ക് 12 സര്‍വീസുകളും നടത്തുമെന്നാണ് വിവരം. ഞായര്‍, ബുധന്‍ ദിവസങ്ങളില്‍ മസ്ഖതിലേക്കും സര്‍വീസ് നടത്തും. എയര്‍ഇന്‍ഡ്യ എക്‌സ്പ്രസുമായി കിയാല്‍ ഒപ്പുവച്ച ധാരണ പ്രകാരമാണ് സര്‍വീസുകള്‍ വര്‍ധിപ്പിക്കുന്നതെന്ന് കിയാല്‍ അധികൃതര്‍ പറഞ്ഞു.

Keywords: News, Kerala, Kannur, Kannur-News, Business, Finance, Kannur-Ras Al Khaimah, Flight Service, Started, Kannur International Airport, Kannur News, Mattannur News, Air India Express, Kannur-Ras Al Khaimah Flight Service Started from Kannur International Airport.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia