SWISS-TOWER 24/07/2023

Ticket | ഇനി ദീര്‍ഘ നേരം ക്യൂ നില്‍ക്കേണ്ട: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാര്‍ക്ക് സ്വയം ടികറ്റെടുക്കാം, ഓടോമാറ്റിക് വൈന്‍ഡിങ് മെഷീന്‍ പ്രവര്‍ത്തനമാരംഭിച്ചു

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാര്‍ക്ക് സ്വയം ടികറ്റെടുക്കാനുള്ള ഓടോമാറ്റിക് ടികറ്റ് വെന്‍ഡിങ് മെഷിന്‍ പ്രവര്‍ത്തനമാരംഭിച്ചു. റെയില്‍വേ പാസന്‍ജേഴ്‌സ് അമിനിറ്റീസ് കമിറ്റി ചെയര്‍മാന്‍ പികെ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. മൂന്ന് എടിവിഎം കിയോസ്‌കുകളാണ് റെയില്‍വേ സ്റ്റേഷനില്‍ പ്രവര്‍ത്തന സജ്ജമായത്.

ടികറ്റിന് വേണ്ടി യാത്രക്കാര്‍ ദീര്‍ഘനേരം ക്യൂ നില്‍ക്കുന്നത് ഒഴവാക്കാന്‍ പുതിയ എടിവിഎം പ്രവര്‍ത്തനസജ്ജമാകുന്നതോടെ സാധിക്കും. എടിവിഎം ഓപറേറ്റര്‍മാരുടെ സഹായത്തിലോ സ്വന്തമായോ യാത്രക്കാര്‍ക്ക് ടികറ്റെടുക്കാന്‍ സാധിക്കും. ബുകിങ് കൗണ്ടറില്‍ നിന്ന് ലഭിക്കുന്ന സ്മാര്‍ട് കാര്‍ഡ് ഉപയോഗിച്ച് സ്വന്തമായിത്തന്നെ ടികറ്റ് ബുക് ചെയ്യാം.

Ticket | ഇനി ദീര്‍ഘ നേരം ക്യൂ നില്‍ക്കേണ്ട: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാര്‍ക്ക് സ്വയം ടികറ്റെടുക്കാം, ഓടോമാറ്റിക് വൈന്‍ഡിങ് മെഷീന്‍ പ്രവര്‍ത്തനമാരംഭിച്ചു

സ്മാര്‍ട് കാര്‍ഡ് ഇല്ലാത്ത യാത്രക്കാര്‍ക്ക് എടിവിഎം ഓപറേറ്റര്‍മാരുടെ സ്മാര്‍ട് കാര്‍ഡ് ഉപയോഗിച്ച് ടികറ്റെടുക്കാനും സാധിക്കും. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ടികറ്റിന് വേണ്ടി യാത്രക്കാര്‍ ദിര്‍ഘനേരം ക്യൂ നില്‍ക്കേണ്ടി വരുന്നത് നേരത്തെ വാര്‍ത്തയായിരുന്നു. തുടര്‍ന്ന് പികെ കൃഷ്ണദാസിന്റെ പ്രത്യേക താല്‍പര്യത്തിലാണ് മൂന്ന് എടിവിഎം കിയോസ്‌കുകള്‍ സ്ഥാപിച്ചത്. ഇതോടെ യാത്രക്കാര്‍ക്ക് എളുപ്പത്തില്‍ ടികറ്റെടുത്ത് യാത്രചെയ്യാന്‍ സാധിക്കും.

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ മാനേജര്‍ എസ് സജിത് കുമാര്‍, ഡെപ്യൂടി കമേഷ്യല്‍ മാനേജര്‍ പി രാജീവ്, കമേഷ്യല്‍ ഇന്‍സ്‌പെക്ടര്‍ ബിനോയ്, ബിജെപി സംസ്ഥാന സെക്രടറി കെ രഞ്ജിത്, റശീദ് കവ്വായി തുടങ്ങിയവര്‍ പങ്കെടുത്തു.

Keywords:  Kannur railway station, passengers can collect their tickets by themselves, and automatic winding machine started functioning, Kannur, News, Railway, Ticket, Passengers, Inauguration, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia