Rabies | കണ്ണൂരില്‍ വീണ്ടും പശുവിന് പേയിളകി; പരിഭ്രാന്തിക്കിടയില്‍ ദയാവധത്തിന് ഇരയാക്കി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) നഗരത്തില്‍ വീണ്ടും മറ്റൊരു പശുവിന് കൂടി പേയിളകതോടെ സ്ഥിതിഗതികള്‍ കൂടുതല്‍ ഗുരുതരമായി. കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലെ സിറ്റി ആയിക്കര മീൻ മാര്‍കറ്റിനടുത്താണ് ഞായറാഴ്ച രാവിലെ 10 മണിയോടെ പേയിളകിയ പശു പരിഭ്രാന്തി പരത്തിയത്. പേയിളകിയെന്നു സംശയിക്കുന്ന പശുവിരണ്ടോടുകയും കുത്തിപരുക്കേല്‍പ്പിക്കുകയും ചെയ്തതിനാല്‍ തൊഴിലാളികള്‍ ഉള്‍പെടെ ഏതാനും പേര്‍ക്ക് നിസാര പരുക്കേറ്റു. ഇവര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി.
                           
Rabies | കണ്ണൂരില്‍ വീണ്ടും പശുവിന് പേയിളകി; പരിഭ്രാന്തിക്കിടയില്‍ ദയാവധത്തിന് ഇരയാക്കി

വിവരമറിഞ്ഞെത്തിയ ഫയര്‍ഫോഴ്‌സും പൊലീസും നാട്ടുകാരുടെ സഹായത്തോടെ പശുവിനെ പിടിച്ചുകെട്ടി. തുടര്‍ന്ന് കണ്ണൂര്‍ ബ്ലോകിലെ എമര്‍ജന്‍സി വെറ്റിനറി സര്‍ജന്‍ ഡോ. വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള സംഘമെത്തി പശുവിനെ ദയാവധത്തിനിരയാക്കി. രാത്രിയില്‍ പശുവിരണ്ടോടി കൂടുതല്‍ ആളുകള്‍ക്ക് പരുക്കേല്‍ക്കാതിരിക്കാനാണ് ദയാവധം നടത്തിയത്.

അക്രമവാസന കാണിച്ചിരുന്ന പശുവിനെയാണ് ദയാവധത്തിന് ഇരയാക്കിയത്. ഇതിനു ശേഷം കോര്‍പറേഷന്‍ ആരോഗ്യവിഭാഗം ജീവനക്കാര്‍ അണുനശീകരണം നടത്തി പശുവിനെ ആഴത്തിലുള്ള കുഴിയെടുത്തു മറവു ചെയ്തു. കഴിഞ്ഞ ദിവസം ചാലയിലും ചിറ്റാരിപറമ്പും പേയിളകിയ പശുവിനെ ദയാവധത്തിന് ഇരയാക്കിയിരുന്നു. തുടര്‍ച്ചയായി പട്ടികള്‍ക്ക് മാത്രമല്ല പശുക്കള്‍ക്കും പേയിളകുന്നത് ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തുന്നുണ്ട്.

Keywords: Kannur: Rabies infected in cow, Kerala, Kannur, Top-Headlines, Latest-News, Cow, Treatment, Police, Dog.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia