Quarry | മഴ കുറഞ്ഞു; കണ്ണൂരിലെ ക്വാറികളുടെ നിരോധനം നീക്കി

 


കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ ജില്ലയില്‍ ക്വാറികളുടെ പ്രവര്‍ത്തന നിരോധനം നീക്കി. നിലവില്‍ ജില്ലയില്‍ മഴ കുറഞ്ഞിട്ടുള്ളതിനാലും കാലാവസ്ഥ മുന്നറിയിപ്പുകളൊന്നും ഇല്ലാത്തതിനാലും ജില്ലയിലെ ക്വാറി പ്രവര്‍ത്തങ്ങള്‍ക്കും മൈനിംഗ് പ്രവര്‍ത്തനങ്ങള്‍ക്കും ഏര്‍പ്പെടുത്തിയിട്ടുള്ള നിരോധനം ജൂലൈ 28 വരെയാക്കി ചുരുക്കി ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ ഉത്തരവിട്ടു.

ജില്ലയില്‍ മഴ ശക്തമായി ഉണ്ടായിരുന്ന സാഹചര്യത്തില്‍ അപകട സാധ്യത ഒഴിവാക്കുന്നതിലേക്കായി എല്ലാ കരിങ്കല്‍ ക്വാറികളുടേയും ചെങ്കല്‍ ക്വാറികളുടേയും പ്രവര്‍ത്തനവും ക്രഷര്‍ അടക്കമുള്ള എല്ലാ മൈനിംഗ് അനുബന്ധ പ്രവര്‍ത്തനങ്ങളും ദുരന്ത നിവാരണ നിയമ പ്രകാരം ജൂലൈ 30 വരെ നിരോധിച്ചിരുന്നു. ഈ നിരോധനമാണ് ഇപ്പോള്‍ നീക്കിയത്.

Quarry | മഴ കുറഞ്ഞു; കണ്ണൂരിലെ ക്വാറികളുടെ നിരോധനം നീക്കി

ക്വാറികള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം ദേശീയ പാതയുടേത് ഉള്‍പെടെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുന്നതിനാലും മഴ കുറഞ്ഞ സാഹചര്യത്തിലുമാണ് പുതിയ ഉത്തരവ്.

Keywords:  Kannur: Quarrying ban lifted, Kannur, News, Quarrying Ban, Lifted, Collector, Order, Rain, National High Way, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia