Backdoor Appointment | 90 യോഗ അധ്യാപകര്‍ക്ക് സ്കൂളുകളില്‍ പിന്‍വാതില്‍ നിയമനമെന്ന് ആരോപണം; കണ്ണൂരില്‍ പ്രതിഷേധം ശക്തമാകുന്നു
Jan 10, 2023, 15:08 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) അംഗീകൃത സര്‍വകലാശാലകളില്‍ നിന്നും യോഗ കോഴ്സുകളില്‍ ഉന്നത ബിരുദം നേടിയ യോഗ അധ്യാപകരെ നോക്ക് കുത്തിയാക്കി അടിസ്ഥാന യോഗ്യതയുള്ളവരെ പിന്‍വാതില്‍ വഴി നിയമിക്കാന്‍ കണ്ണൂരില്‍ തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ തിരക്കിട്ട നീക്കമെന്ന് പരാതി.
സിപിഎം നിയന്ത്രിത സംഘടനയില്പെട്ട യോഗാധ്യാപകരെയാണ് പാര്‍ടി പരിഗണനവെച്ചു മാത്രം കണ്ണൂര്‍ ജില്ലയില്‍ സ്കൂളുകളില്‍ താത്കാലികാടിസ്ഥാനത്തില്‍ യോഗ അധ്യാപകരായി നിയമിക്കുന്നതെന്നാണ് ആരോപണം.
സര്‍കാര്‍ ഖജനാവില്‍ നിന്നാണ് ഇവര്‍ക്കായി പണം ശമ്പളമായി ചെലവഴിക്കാന്‍ തദ്ദേശ സ്വയം വകുപ്പ് തീരുമാനിച്ചിട്ടുള്ളത്. ഇതില്‍ വ്യാപക അഴിമതിയുണ്ടെന്ന ആരോപണവുമുയര്‍ന്നിട്ടുണ്ട്. എല്ലാ താല്കാലിക നിയമനങ്ങളും നിയമപ്രകാരമാക്കണമെന്ന് സര്‍കാര്‍ ഉത്തരവ് ഉള്ളപ്പോഴാണ് 90 ഓളം യോഗ അധ്യാപകരെ യാതൊരു അറിയിപ്പ് പോലും ഇല്ലാതെ നിയമിച്ചത്.
കഴിഞ്ഞ ജനുവരി നാലിന് കണ്ണൂര്‍ ജില്ലാ പഞ്ചായത് ഓഫീസില്‍ വെച്ചാണ് ഇവര്‍ക്കായി രഹസ്യ ഇന്റര്‍വ്യൂ നടത്തിയതായുള്ള വിവരം പുറത്തു വരുന്നത്. നിയമനത്തിന്റെ മുഴുവന്‍ കാര്യങ്ങളും ചെയ്തിട്ടുള്ളത് കണ്ണൂര്‍ ഡി ഡി ഇ ഓഫീസില്‍ നിന്നാണെന്നാണ് വിവരം. നോടിഫികേഷന് ഇറക്കാതെയാണ് 90 ഓളം നിയമനങ്ങള്‍ നടത്തിയിട്ടുള്ളത്. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മറ്റു യോഗാധ്യാപകര്‍ ഡി ഡി ഇ ഓഫീസില്‍ അന്വേഷിച്ചപ്പോള്‍ നോടീസ് ബോര്‍ഡില്‍ അറിയിപ്പ് പതിച്ചുവെന്നാണ് മറുപടി കിട്ടിയതെങ്കിലും അങ്ങനെയൊരു നോടിഫികേഷന്റെ കോപി ലഭിച്ചില്ല.
പത്രപ്രസിദ്ധീകരണം നടത്താതെയാണ് നിയമനം നടത്തിയിട്ടുള്ളതെന്നാണ് യോഗ കോഴ്സില്‍ ഉന്നത ബിരുദം നേടിയവരുടെ ആരോപണം. നിയമനം നടത്താനായി പലര്‍ക്കും ഭരണകക്ഷി പാര്ടിക്കാരെന്ന പരിഗണന വെച്ച് അറിയിപ്പ് കൊടുത്തത് വാട്സ് ആപ് ഗ്രൂപ് വഴിയും ടെലിഫോണ്‍ മുഖാന്തിരവും വളരെ രഹസ്യമായാണെന്നും ആരോപണമുണ്ട്. ഇത്തരത്തില്‍ അനധികൃതമായി നടത്തിയ മുഴുവന്‍ നിയമനങ്ങളും നിര്‍ത്തിവെക്കണമെന്ന് കേരള യോഗ ടീചേര്‍സ് യൂനിയന്‍ ആവശ്യപ്പെട്ടു.
നേരത്തെ പഞ്ചായത് തലത്തിലും ഇതിനു സമാനമായി സര്‍കാര്‍ സര്ടിഫികറ്റ് നല്കി ഈ മേഖലയില്‍ വിദഗ്ദ്ധരല്ലാത്തവരെ നിയമിച്ചത് വിവാദമായിരുന്നു. സര്‍കാരിനെതിരെ അംഗീകൃത യോഗാ അധ്യാപകര്‍ ഹൈകോടതിയില്‍ കേസ് നല്‍കിയിരുന്നു. ഇതിനിടെയാണ് സ്കൂള്‍ തലങ്ങളിലും മതിയായ യോഗ്യതയില്ലാത്തവരെ നിയമിക്കുന്നത്. കുട്ടികളെ യോഗ പരിശീലിപ്പിക്കുന്നത് മതിയായ യോഗ്യതയില്ലാത്തവരാവുമ്പോള് അപകട സാധ്യതയേറെയാണെന്ന് ഈ രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
Keywords: News,Kerala,State,Kannur,Teachers,Protesters,Protest,Top-Headlines,Yoga,Politics,party, Allegation,Controversy, Kannur: protest in backdoor recruitment of 90 yoga teachers in schools
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

