Alcohol Prohibition | മദ്യനിരോധനം പ്രായോഗികമല്ലാത്ത കാര്യമെന്ന് സ്പീകര്‍ എ എന്‍ ശംസീര്‍
Sep 26, 2023, 08:56 IST
കണ്ണൂര്‍: (www.kvartha.com) മദ്യനിരോധനം ഒന്നിനും പരിഹാരമല്ലെന്ന് കേരള നിയമസഭാ സ്പീകര്‍ എ എന്‍ ശംസീര്‍ പറഞ്ഞു. നിരോധനത്തിന് പകരം ബോധവല്‍ക്കരണമാണ് പ്രധാനം. മദ്യം നിരോധിച്ചത് കൊണ്ട് മദ്യവര്‍ജനം സാധ്യമല്ല. ബോധവല്‍ക്കരണത്തിലൂടെയാണ് ലഹരി ഇല്ലായ്മ ചെയ്യേണ്ടതെന്നും എ എന്‍ ശംസീര്‍ പറഞ്ഞു. കണ്ണൂരില്‍ 43-ാം കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോ.സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്‌കൂളുകളിലും കാംപസുകളിലും സിന്തറ്റിക് ലഹരി വര്‍ധിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു. ആണ്‍, പെണ്‍ വ്യത്യാസമില്ലാതെ യുവതലമുറകള്‍ ലഹരിക്ക് അടിമയാവുകയാണ്. ലഹരി കാരണം കേരളം മൊത്തമായി നശിച്ചുവെന്ന് പറയുന്നതില്‍ കാര്യമില്ല. മറിച്ച് പലയിടങ്ങളിലായി അപകടം ഒളിഞ്ഞിരിപ്പുണ്ട്. ലഹരി പോലുള്ള ഇത്തരം പ്രശ്നങ്ങള്‍ തടയാന്‍ ആവശ്യമായ ഇടപെടല്‍ എല്ലാവരുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂര്‍ ദിനേശ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ സംസ്ഥാന പ്രസിഡന്റ് ടി സജുകുമാര്‍ അധ്യക്ഷനായ്. സമ്മേളനത്തിന്റെ ലോഗോ രൂപകല്‍പന ചെയ്ത എം ടി ധ്രുവന്‍, മുന്‍ സംസ്ഥാന കമിറ്റി അംഗം പി എ മേഘനാഥന്‍ എന്നിവരെ പരിപാടിയില്‍ ആദരിച്ചു. കെ വി സുമേഷ് എംഎല്‍എ, രാമചന്ദ്രന്‍ കടന്നപ്പള്ളി എംഎല്‍എ, കെ ഷാജി, സി കെ പവിത്രന്‍, കെ പ്രേംകൃഷ്ണ, വി ആര്‍ രാജന്‍, കെ സന്തോഷ് കുമാര്‍, പി ഡി പ്രസാദ് എന്നിവര്‍ പങ്കെടുത്തു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.