SWISS-TOWER 24/07/2023

Inauguration | വികസന കുതിപ്പേകാന്‍ കണ്ണൂരില്‍ 3 റെയില്‍വെ സ്റ്റേഷനുകളുടെ നവീകരണ പ്രവൃത്തി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

 


ADVERTISEMENT

കണ്ണൂര്‍: (KVARTHA) ജില്ലയില്‍ മൂന്ന് റെയില്‍വെ സ്റ്റേഷനുകളുടെ വികസനകുതിപ്പേകാന്‍ നവീകരണ പ്രവൃത്തി പ്രധാനമന്ത്രി നരേന്ദ്രമോദി ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം ചെയ്തു. രാജ്യത്താകമാനം നടപ്പിലാക്കുന്ന റെയില്‍വേ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിന്റെ ഭാഗമായാണ് കണ്ണൂരിലേയും തലശ്ശേരിയിലേയും മാഹിയിലേയും റെയില്‍ വികസന പദ്ധതികളുടെ ഉദ്ഘാടനവും നടന്നത്.

കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ 31 കോടി 30 ലക്ഷം രൂപയുടെ വികസന പദ്ധതികള്‍ക്കും തലശ്ശേരി സ്റ്റേഷനില്‍ 10 കോടി രൂപയുടെ പദ്ധതികള്‍ക്കുമാണ് തുടക്കം കുറിച്ചത്. 10 കോടി 59 ലക്ഷം രൂപ ചെലവഴിച്ച് മാഹി സ്റ്റേഷന്‍ നവീകരികരണത്തിനും തുടക്കം കുറിച്ചു. വിശ്രമമുറികളുടെ നവീകരണം, പ്ലാറ്റ് ഫോമുകള്‍ മാറ്റി സ്ഥാപിക്കല്‍, കൂടുതല്‍ നടപ്പാതകള്‍ നിര്‍മിക്കല്‍, പാര്‍കിംഗ് സൗകര്യങ്ങള്‍ വര്‍ധിപ്പിക്കല്‍, എസ്‌കലേറ്ററുകള്‍ സ്ഥാപിക്കല്‍ തുടങ്ങി വിവിധ പദ്ധതികളാണ് ഓരോ സ്റ്റേഷനുകളിലും നടപ്പാക്കുന്നത്.

Inauguration | വികസന കുതിപ്പേകാന്‍ കണ്ണൂരില്‍ 3 റെയില്‍വെ സ്റ്റേഷനുകളുടെ നവീകരണ പ്രവൃത്തി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
 

ജില്ലയില്‍ എട്ട് റെയില്‍വെ മേല്‍പാലങ്ങളുടെയും അടിപ്പാതകളുടെയും നിര്‍മാണത്തിനും തുടക്കമായി. ഉദ്ഘാടനത്തോടനുബന്ധിച്ച് കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി മുഖ്യാതിഥിയായി.

രാവിലെ മുതല്‍ വൈവിധ്യമാര്‍ന്ന കലാപരിപാടികളും ഉണ്ടായി. കൗണ്‍സിലര്‍ സുരേഷ് ബാബു എളയാവൂര്‍, റെയില്‍വെ പാസന്‍ജേഴ്‌സ് ആമിനിറ്റിസ് കമിറ്റി മുന്‍ ചെയര്‍മാന്‍ പി കെ കൃഷ്ണദാസ്, പദ്മശ്രീ എസ് ആര്‍ ഡി പ്രസാദ്, റെഡ് ക്രോസ് ചെയര്‍മാന്‍ കെ ജി ബാബു, ബിജെപി ദേശീയസമിതിയംഗം പി രഘുനാഥ്, സംസ്ഥാന സെക്രടറി കെ രഞ്ജിത്ത്, ജില്ലാ ജെനറള്‍ സെക്രടറിമാരായ ബിജു ഏളക്കുഴി, എം ആര്‍ സുരേഷ്, കണ്ണൂര്‍ മണ്ഡലം പ്രസിഡന്റ് അഡ്വ. അര്‍ചന വണ്ടിച്ചാല്‍, ജെനറല്‍ സെക്രടറി ബിനില്‍ കണ്ണൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Keywords: Kannur: Prime Minister inaugurated the renovation work of 3 railway stations, Kannur, News, Politics, Online, Railway Station, Inauguration, Prime Minister, Chief Gust, Kerala News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia