SWISS-TOWER 24/07/2023

Infection | കൊട്ടിയൂരില്‍ നിന്ന് പിടികൂടിയ കടുവ ചത്ത സംഭവം; ശ്വാസകോശത്തിലെ അണുബാധ മൂലമെന്ന് പോസ്റ്റുമോര്‍ടം റിപോര്‍ട്; 'വേലിയില്‍ കുടുങ്ങിയപ്പോഴുള്ള സമ്മര്‍ദവും മരണകാരണമായി'

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (KVARTHA) കൊട്ടിയൂരില്‍ നിന്ന് പിടികൂടിയ കടുവ ചത്തത് അണുബാധ കാരണമെന്ന് പോസ്റ്റുമോര്‍ടം റിപോര്‍ട്. ശ്വാസകോശത്തിലും വൃക്കയിലും ഉണ്ടായ അണുബാധയെന്ന് പോസ്റ്റുമോര്‍ടം റിപോര്‍ടില്‍ പറയുന്നു. കമ്പിവേലിയില്‍ കുടുങ്ങിയതോടെ കടുവ കൂടുതല്‍ അവശനായി. വേലിയില്‍ കുടുങ്ങിയപ്പോഴുള്ള സമ്മര്‍ദവും മരണകാരണമായതായി ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

കണ്ണൂര്‍ കൊട്ടിയൂരിലെ പന്നിയാംമലയില്‍ നിന്നാണ് കടുവയെ പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രിയാണ് കടുവ മൃഗശാലയിലേക്ക് മാറ്റുന്നതിനിടെ വാഹനത്തില്‍വെച്ച് ചത്തത്. കടുവ മണിക്കൂറികള്‍ക്കുള്ളില്‍ ചത്തത് മയക്കുവെടി കാരണമല്ലെന്നാണ് പോസ്റ്റുമോര്‍ടം റിപോര്‍ട് വ്യക്തമാക്കുന്നത്. പരാക്രമത്തിനിടെ കടുവയുടെ പേശികള്‍ക്കും പലയിടത്തും പരുക്കേറ്റിരുന്നു. കടുവയുടെ ജഡം പ്രോടോകോള്‍ പ്രകാരം കത്തിക്കും.

Infection | കൊട്ടിയൂരില്‍ നിന്ന് പിടികൂടിയ കടുവ ചത്ത സംഭവം; ശ്വാസകോശത്തിലെ അണുബാധ മൂലമെന്ന് പോസ്റ്റുമോര്‍ടം റിപോര്‍ട്; 'വേലിയില്‍ കുടുങ്ങിയപ്പോഴുള്ള സമ്മര്‍ദവും മരണകാരണമായി'

വയനാട് പൂക്കോടിലെ വെറ്റിനറി ആശുപത്രിയിലാണ് കടുവയുടെ പോസ്റ്റുമോര്‍ടം നടത്തിയത്. എന്‍ റ്റി സി എ പ്രോടോകോള്‍ പ്രകാരം മൂന്ന് ഡോക്ടര്‍മാരും ഡി എഫ് ഒയുമടങ്ങുന്ന അഞ്ചംഗ സമിതിയാണ് പോസ്റ്റുമോര്‍ടത്തിന് നേതൃത്വം നല്‍കിയത്. കടുവയുടെ ആന്തരാവയങ്ങള്‍ കൂടുതല്‍ പരിശോധനയ്ക്കയക്കും. സംഭവത്തില്‍ അന്വേഷണം നടത്താന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനെ വനം മന്ത്രി ചുമതലപ്പെടുത്തിയിട്ടുണ്ട്.

Keywords: News, Kerala, Kerala-News, Kannur, Kannur-News, Top-Headlines, Kannur News, Post mortem, Report, Autopsy, Tiger, Caught, Kottiyoor News, Animal, Wild Animal, Died, Infection, Wayanad Pookod Veterinary Hospital, Minister, Kannur: Post-mortem report says that tiger caught from Kottiyoor died due to infection.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia