Complaint | കണ്ണൂര്‍ പോളിയില്‍ എബിവിപി പ്രവര്‍ത്തകയെ ഇരുട്ടുമുറിയില്‍ പൂട്ടിയിട്ടെന്ന സംഭവം; എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേന്ദ്രമന്ത്രിക്ക് പരാതി നല്‍കി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (KVARTHA) എബിവിപിയുടെ മെമ്പര്‍ഷിപ് കാംപയ്ന്‍ നടത്തിയ വിദ്യാര്‍ഥിനിയെ എസ് എഫ് ഐ സംഘം ഒന്നര മണിക്കൂറോളം ഇരുട്ട് മുറിയില്‍ പൂട്ടിയിട്ടെന്ന സംഭവത്തില്‍ വിവാദം ദേശീയതലത്തിലേക്കും. കണ്ണൂര്‍ ഗവണ്‍മെന്റ് പോളിടെക്‌നികിലെ ടെക്‌സ്റ്റൈല്‍ ഡിപാര്‍ട്‌മെന്റ് ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയെ ആണ് കഴിഞ്ഞ ദിവസം മൂന്ന് മണി മുതല്‍ നാലരവരെ ഇരുട്ടുമുറിയില്‍ പൂട്ടിയിട്ടത്. സംഭവത്തില്‍ വിദ്യാര്‍ഥിനി കേന്ദ്ര വനിത-ശിശു വികസന മന്ത്രി സ്മൃതി ഇറാനിക്ക് പരാതി നല്‍കി.

Complaint | കണ്ണൂര്‍ പോളിയില്‍ എബിവിപി പ്രവര്‍ത്തകയെ ഇരുട്ടുമുറിയില്‍ പൂട്ടിയിട്ടെന്ന സംഭവം; എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേന്ദ്രമന്ത്രിക്ക് പരാതി നല്‍കി

എസ് എഫ് ഐ പ്രവര്‍ത്തകരാണ് തന്നെ പൂട്ടിയിട്ടതെന്ന് പരാതിക്കാരിയായ പെണ്‍കുട്ടി പറഞ്ഞു. കേട്ടാലറയ്ക്കുന്ന തെറിവിളിച്ച എസ് എഫ് ഐ സംഘം കയ്യിലിരിക്കുന്ന രാഖി അഴിച്ച് മാറ്റാന്‍ ആവശ്യപ്പെട്ടു. എന്താണ് കാര്യമെന്ന് ചോദിച്ചപ്പോള്‍ ഇതൊന്നും ഇവിടെ പറ്റില്ലെന്ന് പറഞ്ഞു. രക്ഷിതാക്കളെ ഉള്‍പെടെ അധിക്ഷേപിച്ചു. പിന്നീട് ബലമായി മുറിയില്‍ പൂട്ടിയിടുകയായിരുന്നു.

പെണ്‍കുട്ടിയെന്ന പരിഗണനപോലും നല്‍കിയില്ല. ശുചിമുറിയില്‍ പോകാന്‍ പോലും അനുവദിച്ചില്ല. മേലില്‍ കാംപസിനകത്ത് സംഘടനാ പ്രവര്‍ത്തനം നടത്തില്ലെന്ന് എഴുതിവാങ്ങാനുള്ള നീക്കവും നടത്തി. പിന്നീട് ഡോര്‍ തള്ളിത്തുറന്ന് രക്ഷപ്പെട്ടതായും പെണ്‍കുട്ടി പറഞ്ഞു.

Keywords:  Kannur Poly issue: ABVP supporter gives complaint against SFI activists to Union Minister, Kannur, News, Kannur Poly Issue, ABVP Worker, Complaint, Minister, Smruthi Irani, Politics, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia