Booked | കണ്ണൂരില്‍ വീണ്ടും കുട്ടി ഡ്രൈവര്‍മാരെ പൊക്കി പൊലീസ്: വെട്ടിലായത് ആര്‍ സി ഉടമകളായ രക്ഷിതാക്കള്‍
Apr 5, 2023, 21:40 IST
കണ്ണൂര്‍: (www.kvartha.com) പ്രായ പൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് വാഹനം ഓടിക്കുവാന്‍ കൊടുത്തതിന് ആര്‍സി ഉടമകള്‍ക്കെതിരെ ചക്കരക്കല്‍ പൊലീസ് കേസെടുത്തു. പ്രായ പൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് വാഹനം ഓടിക്കുവാന്‍ കൊടുത്തതിനാണ് ആര്‍ സി ഉടമകളായ രക്ഷിതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തത്.
പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനം ഓടിക്കുന്നത് തടയുന്നതിനുവേണ്ടി പൊലീസ് നടത്തിയ സ്പെഷ്യല്‍ ഡ്രൈവിനിടെയാണ് രണ്ട് കുട്ടികള്‍ പിടിയിലാകുന്നത്.
കാഞ്ഞിരോട് മായന്‍മുക്കില്‍ വച്ച് കാര്‍ ഓടിച്ചു വന്ന കുട്ടിയേയും, വെള്ളച്ചാല്‍ എന്ന സ്ഥലത്തുനിന്ന് ബൈക് ഓടിച്ചു വന്ന കുട്ടിയേയുമാണ് പൊലീസ് പിടികൂടിയത്. പിന്നീട് വാഹനങ്ങളുടെ ആര്‍ സി ഉടമകളായ കാഞ്ഞിരോട് സ്വദേശിയായ മുഹമ്മദ് അലി, മക്രേരിയിലെ റോഷിത് എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു.
പ്രായ പൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനം ഓടിക്കുകയോ മോടോര്‍ വാഹന നിയമപ്രകാരമുള്ള ഏതൊരു കുറ്റം ചെയ്താലും വാഹനം നല്‍കിയ ഉടമയ്ക്കോ മാതാപിതാക്കള്‍ക്കോ രക്ഷിതാവിനോ പിഴയും തടവും കൂടാതെ വാഹനത്തിന്റെ രെജിസ്ട്രേഷന്‍ സര്‍ടിഫികറ്റ് ഒരു വര്‍ഷത്തേക്ക് റദ്ദാക്കുന്നതുമായിരിക്കും.
കൂടാതെ വാഹനം ഓടിച്ച കുട്ടിക്ക് 18 വയസ്സിന് പകരം 25 വയസ്സിനു ശേഷം മാത്രമേ ലൈസന്‍സിന് അപേക്ഷിക്കുവാന്‍ അര്‍ഹത ഉണ്ടായിരിക്കുകയുള്ളൂവെന്നും പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം തളിപ്പറമ്പില്‍ നിന്നും ഇതിനു സമാനമായി എട്ടു രക്ഷിതാക്കള്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.
പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനം ഓടിക്കുന്നത് തടയുന്നതിനുവേണ്ടി പൊലീസ് നടത്തിയ സ്പെഷ്യല്‍ ഡ്രൈവിനിടെയാണ് രണ്ട് കുട്ടികള്‍ പിടിയിലാകുന്നത്.
കാഞ്ഞിരോട് മായന്‍മുക്കില്‍ വച്ച് കാര്‍ ഓടിച്ചു വന്ന കുട്ടിയേയും, വെള്ളച്ചാല്‍ എന്ന സ്ഥലത്തുനിന്ന് ബൈക് ഓടിച്ചു വന്ന കുട്ടിയേയുമാണ് പൊലീസ് പിടികൂടിയത്. പിന്നീട് വാഹനങ്ങളുടെ ആര്‍ സി ഉടമകളായ കാഞ്ഞിരോട് സ്വദേശിയായ മുഹമ്മദ് അലി, മക്രേരിയിലെ റോഷിത് എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു.
കൂടാതെ വാഹനം ഓടിച്ച കുട്ടിക്ക് 18 വയസ്സിന് പകരം 25 വയസ്സിനു ശേഷം മാത്രമേ ലൈസന്‍സിന് അപേക്ഷിക്കുവാന്‍ അര്‍ഹത ഉണ്ടായിരിക്കുകയുള്ളൂവെന്നും പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം തളിപ്പറമ്പില്‍ നിന്നും ഇതിനു സമാനമായി എട്ടു രക്ഷിതാക്കള്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.
Keywords: Kannur: Police picked up child drivers again, Kannur, Kannur-News, Police, Children, Vehicles, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.