Blast | ഇരിട്ടി പുന്നാട് വീട്ടില്‍ നിന്നും പൊട്ടിയത് പന്നിപ്പടക്കമല്ല, നാടന്‍ ബോംബാണെന്ന് പൊലീസ് എഫ്‌ഐആര്‍

 


കണ്ണൂര്‍: (KVARTHA) ഇരിട്ടിയിലെ പുന്നാട് കോട്ടത്തെ കുന്നിലെ വീട്ടില്‍ നിന്നും ഉഗ്രസ്ഫോടനമുണ്ടായതിന് കാരണം നാടന്‍ ബോംബ് സ്‌ഫോടനമാണെന്ന് പൊലീസ് പ്രാഥമിക അന്വേഷണ റിപോര്‍ട്. സ്ഫോടനത്തെ തുടര്‍ന്ന് പരുക്കേറ്റ ദമ്പതികള്‍ക്കെതിരെ ആന്‍ഡി എക്‌സ്പ്ളോസിവ് ആക്റ്റുപ്രകാരം ഇരിട്ടി പൊലീസ് കേസെടുത്തിട്ടുണ്ട്.

ഞായറാഴ്ച (14.01.2024) ഉച്ചയോടെയാണ് പുന്നാട്ടെ വീട്ടില്‍ ഉഗ്രശബ്ദത്തോടെ സ്ഫോടനമുണ്ടായത്. കോട്ടത്തെ കുന്ന് കല്ലിക്കണ്ടി സുഭാഷ് (43), ഭാര്യ പാര്‍വതി (36) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവര്‍ ഇരിട്ടി താലൂക് ആശുപത്രിയില്‍ ചികിത്സയിലാണ്.


Blast | ഇരിട്ടി പുന്നാട് വീട്ടില്‍ നിന്നും പൊട്ടിയത് പന്നിപ്പടക്കമല്ല, നാടന്‍ ബോംബാണെന്ന് പൊലീസ് എഫ്‌ഐആര്‍

 

സ്ഫോടക വസ്തു നിലത്തുവീണ് പൊട്ടിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സുഭാഷിന്റെ ഇരുകാലുകള്‍ക്കും ദേഹത്തുമുള്‍പെടെ പരുക്കേറ്റിട്ടുണ്ട്. ഭാര്യയ്ക്ക് വയറിലാണ് പരുക്ക്. കാട്ടുപന്നിയെ വകവരുത്താനായി കെട്ടിയ പന്നിപ്പടക്കം അബദ്ധവശാല്‍ താഴെ വീണുപൊട്ടിയതാണെന്നാണ് സുഭാഷ് പൊലീസിന് നല്‍കിയ മൊഴി. എന്നാല്‍ നാടന്‍ ബോംബ് പൊട്ടിയെന്നാണ് പൊലീസ് എഫ് ഐ ആറിലുളളത്.

Keywords: News, Kerala, Kerala-News, Kannur-News കണ്ണൂർ-വാർത്തകൾ,Police-News, Kannur News, Police, FIR, Punnad News, Home, Blast, Local News, Family, Booked, Kannur: Police FIR in Punnad home blast.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia